മണ്ണാര്‍ക്കാട്: പട്ടാപ്പകല്‍ പുല്ലിശ്ശേരിയില്‍ പൂട്ടിയിട്ട വീട്ടില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്യപ്പെട്ട സംഭവത്തില്‍ മണ്ണാര്‍ക്കാട് പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കാരാകുര്‍ശ്ശി പുല്ലിശ്ശേരി താണിക്കുന്ന് സ്രാമ്പിക്കല്‍ വീട്ടില്‍ ഷാജഹാന്റെ വീട്ടിലാണ് ഞായറാഴ്ച മോഷണം നടന്നത്. കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചി രുന്ന 49 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയതായാണ് ഇദ്ദേഹം പൊലിസില്‍ നല്‍കിയിരിക്കുന്ന പരാതി. ഇതുപ്രകാരമാണ് കേസെടുത്ത് അന്വേഷണം തുടങ്ങിയി ട്ടുള്ളത്.
സമീപകാലത്ത് മണ്ണാര്‍ക്കാട് പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ നടക്കുന്ന ഏറ്റവും വലിയ കവര്‍ച്ചയാണിത്. ഞായറാഴ്ച വൈകിട്ട് നാലരയ്ക്കും ആറരയക്കും ഇടയിലാണ് സംഭവം. വീടിനു സമീപത്തു നിന്നും 200 മീറ്റര്‍ദൂരം മാറിയുള്ള മറ്റൊരു വീട്ടിലേക്ക് വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു കുടുംബം. വീട് പൂട്ടിയശേഷമാണ് പുറത്ത് പോയത്. അതേസമയം തിരിച്ചെത്തിയപ്പോള്‍ അടുക്കളവശത്തെ ഗ്രില്ലിന്റെ വതില്‍ തുറന്ന നിലയില്‍ കാണുകയായിരുന്നു. തുടര്‍ന്ന് പരിശോധന നടത്തിയപ്പോള്‍ മുറിയി ലുണ്ടായിരുന്ന അലമാരയിലെ തുണികളും ബാഗുമെല്ലാം വലിച്ചുവാരി താഴെയിട്ട നില യിലായിരുന്നു. അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണാഭരണങ്ങളും കാണാനില്ലായിരുന്നു. ഇതോടെ മണ്ണാര്‍ക്കാട് പൊലിസില്‍ വിവരം അറിയിച്ചു.
പൊലിസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഞായറാഴ്ച രാത്രിയില്‍ ഡോഗ് സ്‌ക്വാഡും ഇന്നലെ ഫോറന്‍സിക് വിഭാഗവും, വിരലടയാള വിദഗ്ധരുമെത്തി തെളിവു കള്‍ ശേഖരിച്ചു. മണ്ണാര്‍ക്കാട് ഡി.വൈ.എസ്.പി. സി.സുന്ദരന്‍, മണ്ണാര്‍ക്കാട് പൊലിസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ഇന്‍ചാര്‍ജ്ജ് എ.ഹബീബുള്ള, എസ്.ഐ. എം. അജാസുദ്ദീന്‍ എന്നി വരുള്‍പ്പടെയുള്ളവരും സ്ഥലത്തെത്തി പരിശോധ നടത്തിയിരുന്നു. കോങ്ങാട് പൊലി സും എത്തിയിരുന്നു. വീട്ടുകാരില്‍ നിന്നും വിശദമായ മൊഴി രേഖപ്പെടുത്തി. അന്വേ ഷണം ഊര്‍ജിതമാക്കിയിട്ടുള്ളതായി പൊലിസ് അറിയിച്ചു.