പാലക്കാട്: കോവിഡ് 19 രോഗം പ്രതിരോധിക്കാൻ മനുഷ്യ സഞ്ചാ രത്തിനും കൂട്ടം ചേരലിനും കർശന നിയന്ത്രണം വേണമെന്നും സർക്കാർ നിർദേശിച്ച കർശന നിയന്ത്രണങ്ങൾ നൂറ് ശതമാനം നടപ്പാക്കു കയാണ് കോവിഡിനെ പ്രതിരോധിക്കാനുള്ള ഏക പോംവഴി യെന്നും ഇതിനായി ഏവരുടെയും സഹകരണം വേണ മെന്നും പട്ടികജാതി-പട്ടികവർഗ്ഗ – പിന്നാക്കക്ഷേമ- നിയമ-സാംസ്കാരിക- പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി എ.കെ.ബാലൻ പറഞ്ഞു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന കോവിഡ് -19 അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടിയും യോഗത്തിൽ സന്നിഹിതനായിരുന്നു. പുറത്ത് നിന്ന് ജില്ലയിൽ എത്തുന്നവരെ നിരീക്ഷണത്തിൽ ഉൾപ്പെടുത്തുന്ന സാഹചര്യത്തിൽ രോഗ ബാധ ഉണ്ടാകാതിരിക്കാനുള്ള സർക്കാർ നിയന്ത്രണങ്ങളും നിർദേശ ങ്ങളുമായി അവർ ഒത്ത്പോകണമെന്ന് മന്ത്രി വ്യക്തമാക്കി. രോഗം സ്ഥിരീകരിച്ച ഒറ്റപ്പാലം, കോട്ടോപ്പാടം സ്വദേശികളുടെ സമ്പർക്ക പട്ടികയിൽ ആശങ്കപ്പെടേണ്ടതില്ല എന്നാൽ കാരാക്കുറിശ്ശി സ്വദേശി യുടെ പ്രാഥമിക പട്ടികയിൽ നൂറ്റിഅറുപതോളം പേരാണുള്ളത്. അതിനാൽ കാരാകുറുശ്ശിയിൽ മനുഷ്യസാധ്യമായ എല്ലാ സൗകര്യ ങ്ങളും സർക്കാർ ഏർപ്പെടുത്തും. മണ്ണാർക്കാട് ആവശ്യമെങ്കിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ജീവൻ പണയം വെച്ച് ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡി ക്കൽ ജീവനക്കാർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ മനസ്സും ശരീരവും ജീവനും പ്രതിരോധ പ്രവർത്തനത്തിനായി നീക്കിവച്ചിരിക്കു കയാണ്. ഇപ്പോഴത്തെ അവസ്ഥ വരാനിരിക്കുന്ന വിപത്തിൻ്റെ ഒരു ചൂണ്ടുപലകയാണെന്ന് തിരിച്ചറിയണമെന്ന് മന്ത്രി എ.കെ ബാലൻ ഓർമ്മിപ്പിച്ചു.
സർക്കാർ നിർദ്ദേശങ്ങൾ ലാഘവത്തോടെ കണ്ടാൽ അതിശക്തമായ നിലപാടുകൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഇതിൻ്റെ ഭാഗ മായാണ് എപ്പിഡമിക് ഡിസീസ് ഓർഡിനൻസ് പുറപ്പെടുവി ക്കാൻ തീരുമാനിച്ചത്. തടവും ശിക്ഷയും ഉറപ്പുവരുത്തുന്ന നിയമമാണ് ഇത്. ഓർഡിനൻസിൽ പോരായ്മ ഉണ്ടെങ്കിൽ അത് പരിഹരിക്കാവു ന്നതാണ്. പകർച്ചവ്യാധി നിയന്ത്രണത്തിൽ പ്രധാനപ്പെട്ടതാണ് അകൽച്ചയും ശുചിത്വവും. ഇതുമായി ബന്ധപ്പെട്ട നടപടികളോട് പൂർണമായും സഹകരിക്കണമെന്നും യോഗത്തിൽ മന്ത്രി വ്യക്ത മാക്കി. നിർദ്ദേശിച്ച കാലയളവിൽ എല്ലാവരും ഐസുലേഷനിൽ കഴിയുകയാണെങ്കിൽ കോവിഡ് – 19 നെ പരാജയപ്പെടുത്താമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ കലക്ടർ ഡി.ബാലമുരളി, എ.ഡി.എം ടി.വിജയൻ , അസിസ്റ്റന്റ് കലക്ടർ ചേതൻ കുമാർ മീണ, ഡി.എം.ഒ ഡോ. കെ.പി റീത്ത, ആരോഗ്യവകുപ്പ് അധികൃതർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
നെല്ല് സംഭരണം: സ്തംഭനാവസ്ഥ പരിഹരിക്കാൻ മന്ത്രിമാരുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച യോഗം ചേരും
കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ നെല്ല് സംഭരണ ത്തിലെ സ്തംഭനാവസ്ഥ പരിഹരിക്കാൻ (മാർച്ച് 27 രാവിലെ 11ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ബന്ധപ്പെട്ടവരെ ഉൾപ്പെടുത്തി യോഗം ചേരുമെന്ന് മന്ത്രി എ.കെ. ബാലൻ പറഞ്ഞു. കോവിഡ് 19 മായി ബന്ധപ്പെട്ട് കലക്ടറേറ്റിൽ ചേർന്ന യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
സംസ്ഥാനത്തെ പ്രധാന നെല്ലുത്പാദന കേന്ദ്രമായ പാലക്കാട് ജില്ലയിൽ രണ്ട് വിളകളിലായി രണ്ടേകാൽ ലക്ഷം ടൺ നെല്ലാണ് സംഭരിക്കുന്നത്. കോവിഡ് 19 ഉണ്ടാക്കുന്ന പ്രതിസന്ധി കർഷകരെ ബാധിക്കരുത്. സഹകരണവകുപ്പിന്റെ എല്ലാതരത്തിലുള്ള ഇടപെടലുകളും ഇക്കാര്യത്തിൽ ഉണ്ട്. മില്ലുടമകളുടെ കൂടി നിലപാടുകൾ ഇന്നത്തെ യോഗത്തിൽ ചർച്ച ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.