കല്ലടിക്കോട്:സംസ്ഥാനത്തെ പൊലിസ് സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി, മികച്ച തൊഴിലിടങ്ങള്‍ സൃഷ്ടിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധചെലുത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.ജില്ലയില്‍ നിര്‍മാണം പൂര്ത്തീ കരിച്ച കല്ലടിക്കോട് പൊലിസ് സ്റ്റേഷന് കെട്ടിടം ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കു കയായിരുന്നു അദ്ദേഹം.
പൊലീസ് സ്റ്റേഷന് എന്ന പഴയ സങ്കല്പം തന്നെ മാറ്റാന്‍ സാധിച്ചു.കാലത്തിന്റെ മാറ്റത്തി നനുസരിച്ച് പുതുതായി നിര്‍മിക്കപ്പെടുന്ന എല്ലാ പൊലിസ് സ്റ്റേഷനുകളും ജനസൗഹൃദ പരമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് രൂപകല്പന ചെയ്തിട്ടുള്ളത്.പൊലീസ് സേനയ്ക്ക് ജനസൗ ഹൃദപരമായ മുഖം നല്കാന് സാധിച്ചു.സംസ്ഥാനത്ത് യാതൊരു തരത്തിലുള്ള വര്ഗീ യ സംഘര്‍ഷങ്ങളും നിലവില്‍ ഉണ്ടായിട്ടില്ല.സമൂഹത്തിന്റെ പ്രത്യേകത ഇതിന് കാര ണമാണെങ്കിലും പൊലിസിന്റെ ഇടപെടലും സമീപനവും നടപടികളും ഇത്തരത്തില്‍ സമാധാനപരമായ അവസ്ഥ സൃഷ്ടിക്കുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്.
വര്‍ഗീയ സംഘര്‍ഷവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉയര്‍ന്നു വരുമ്പോള്‍, മുഖം നോക്കാ തെ നടപടി എടുക്കുന്നതില്‍ കര്‍ക്കശ നിലപാട് സ്വീകരിക്കാന്‍ പൊലിസിന് സാധിക്കു ന്നു.സാമൂഹ്യ വിരുദ്ധ ശക്തികളെ വേഗത്തില്‍ തിരിച്ചറിയുന്നതിനും, ലഹരി മാഫിയ യുടെ വേരറുക്കുന്നതിനും, സംഘര്‍ഷങ്ങള്‍ ഒഴിവാക്കുന്നതിനും ഇതിന്റെ ഭാഗമായി നമുക്ക് കഴിയുന്നുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു.
കല്ലടിക്കോട് പൊലിസ് സ്റ്റേഷന് പരിസരത്ത് നടന്ന ഉദ്ഘാടനചടങ്ങില്‍ കെ.ശാന്ത കുമാരി എം.എല്‍.എ. അധ്യക്ഷയായി.വി.കെ ശ്രീകണ്ഠന് എം.പി., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.എം ശശി എന്നിവര്‍ മുഖ്യാതിഥികളായി.തൃശ്ശൂര്‍ റേഞ്ച് ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ അരുള്‍.ബി കൃഷ്ണ വിശിഷ്ടാതിഥിയായി. കേരള പൊലിസ് ഹൗസിംഗ് കണ്‍സ്ട്രക്ഷന്‍ കോര്പ്പറേഷന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ പ്രജോദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നീതു ശങ്കര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി.ശ്രീലത, മേരി ജോസഫ്, റിയാസ് നാലകത്ത്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ബീന ജോയ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സുഹദ ഷമീര്‍, വാര്‍ഡ് മെമ്പര്‍ സി.കെ മുഹമ്മദ് മുസ്തഫ, ജില്ലാ പൊലിസ് മേധാവി അജിത് കുമാര്‍, അഡീഷണല്‍ സൂപ്രണ്ട് ഓഫ് പൊലിസ് എസ്.ഷംസുദ്ദീന്, സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി. കെ.വിജയകുമാര്‍, മണ്ണാര്‍ക്കാട് ഡിവൈ.എസ്.പി. എം സന്തോഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
