തച്ചമ്പാറ:’ഇന്നത്തെ കണി കണ്ടോ, പുലി!’, ചെന്തണ്ടില്‍ പുലി കൂട്ടിലായതറിഞ്ഞെ ത്തിയ നാട്ടുകാരുടെ പ്രതികരണം ഇങ്ങനെയായിരുന്നു. നാളുകളായി ഭീതി പരത്തിയ പുലി കുടുങ്ങിയതോടെ മധുരം വിതരണം ചെയ്താണ് പ്രദേശവാസികള്‍ സന്തോഷം പങ്കുവെച്ചത്. ‘ഞങ്ങളെ ബുദ്ധിമുട്ടിച്ചെങ്കിലും പെട്ടെന്നുതന്നെ കൂട്ടില്‍ കയറി സഹ കരിച്ചതിന് പുലിയോട് നന്ദിയുണ്ട്’ എന്നായിരുന്നു പ്രദേശവാസികളിലൊരാളുടെ പ്രതികരണം.
പുലിഭീതിയില്‍ കഴിയുന്ന ഗ്രാമത്തിന് താത്കാലിക ആശ്വാസമായി. ഒരു മാസ ത്തോളമായി പുലിയുടെശല്യമുള്ളതായാണ് പ്രദേശത്തുള്ളവര്‍ പറയുന്നത്.റബര്‍ തോട്ടങ്ങള്‍ നിരവധിയുള്ള പ്രദേശമാണിവിടം.പലസമയത്തായി പുലിയെ പ്രദേശ വാസികള്‍ കണ്ടിട്ടുണ്ട്. കഴിഞ്ഞദിവസം വന്യമൃഗം കാളക്കുട്ടിയെ കൊന്നുതിന്ന തോടെ ഭീതിയും ഇരട്ടിച്ചു.വന്യജീവി ആക്രമണമറിഞ്ഞ് എം.എല്‍എ. ഉള്‍പ്പടെയുള്ള ജനപ്രതിനിധികള്‍ സ്ഥലത്തെത്തിയിരുന്നു.
പ്രദേശത്ത് ഒന്നിലധികം പുലികളുണ്ടെന്നും ഇവയെ പിടികൂടാന്‍ കൂടു സ്ഥാപിക്ക ണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.ഇതേ തുടര്‍ന്ന് വനംവകുപ്പ് നിലമ്പൂരില്‍ നിന്നുമെ ത്തിച്ച കൂട് വൈകിട്ടോടെ സ്ഥാപിച്ചു.കൂട്ടില്‍ ഇരയൊരുക്കി പുലിയ്ക്കായുള്ള കാത്തി രിപ്പ് മണിക്കൂറുകള്‍ പിന്നിടുന്നതിനിടെയാണ് പുലി കൂട്ടിലായ വാര്‍ത്തയുമെത്തിയത്. പുലിയെ വാഹനത്തില്‍ കൊണ്ടുപോകുന്നത് കാണാന്‍ പ്രായമുള്ളവരുള്പ്പടെ വഴയ രുകില്‍ കാത്തുനിന്നിരുന്നു.ജനങ്ങളുടെ ഭീതിയകറ്റാന്‍ വനംവകുപ്പ് നടത്തിയ ശ്രമങ്ങളെയും നാട്ടുകാര്‍ അഭിനന്ദിച്ചു.
