മണ്ണാര്‍ക്കാട്: കേരള ഹയര്‍ സെക്കന്ററി ടീച്ചേര്‍സ് യൂണിയന്‍ പാല ക്കാട് ജില്ലാ കമ്മിറ്റി മണ്ണാര്‍ക്കാട് എംഇ സ് കല്ലടി കോളേജുമായി സഹകരിച്ച് 25 ലിറ്റര്‍ ഹാന്റ് സാനിറ്റൈസര്‍ നിര്‍മിച്ച് കുമരം പുത്തുര്‍ പി. എച്ച് സി ക്ക് കൈമാറി.കെ എച്ച് എസ് ടി യു ജില്ലാ പ്രസിഡന്റ് മുഹമ്മദ് അഷ്‌റഫ് ,എം ഇ എസ് കല്ലടി കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊ.ജലീല്‍ എന്നിവര്‍ ചേര്‍ന്ന് സാനിറ്റൈസര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ടോംസ് വര്‍ഗ്ഗീസ്, കെ. സുരേഷ് എന്നിവര്‍ക്ക് കൈമാറി


കെ.എച്ച് എസ് ടി യു ജില്ലാ ജനറല്‍ സെക്രട്ടറി കെ. കെ. നജ്മുദീന്‍, ഡോ. ശ്രീനിവാസന്‍ , പി.സി മുഹമ്മദ് ഹബീബുള്ള, പ്രൊ ശിഹാബ്, പ്രൊ സൈതലവി എന്നിവര്‍ നേതൃത്വം നല്‍കി.കെ. എച്ച് എസ് ടി യു സംസ്ഥാന സെക്രട്ടറി സി സൈതലവി, കല്ലടി ഹയര്‍ സെക്ക ന്ററി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ടി.പി.മുഹമ്മദ് റഫീഖ്, സംസ്ഥാന സമിതി അംഗങ്ങളായ എം.പി സാദിഖ്, കെ. എച്ച് ഫഹദ്, കെ.എ ഹുസ്‌നി മുബാറക് ,എം.ടി ഇര്‍ഫാന്‍,സാജിദ് ചെര്‍പ്പുളശ്ശേരി , ഒ.മുഹമ്മദ് അന്‍വര്‍ എന്നിവര്‍ കോവിഡ് ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.പൊതു വിദ്യാഭ്യാസ വകുപ്പ് കൊറോണ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് തയ്യാറാക്കുന്ന ലിസ്റ്റില്‍ കെ എച്ച് എസ് ടി യു അംഗങ്ങള്‍ പേര് നല്‍കും .

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!