മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട്, അട്ടപ്പാടി താലൂക്കുകളിലെ പട്ടയമേള വ്യാഴാഴ്ച രാവിലെ 10ന് മണ്ണാര്‍ക്കാട് എം.ഇ.എസ്. കോളജ് ഓഡിറ്റോറിയത്തില്‍ നടക്കും. റവന്യൂ മന്ത്രി കെ. രാജന് ഉദ്ഘാടനം ചെയ്യും. എന്‍. ഷംസുദ്ദീന് എം.എല്‍.എ. അധ്യക്ഷനാകും. മന്ത്രിമാ രായ കെ. കൃഷ്ണന്‍കുട്ടി, എം.ബി. രാജേഷ്, എം.പി. വി.കെ. ശ്രീകണ്ഠന് കെ. ശാന്തകുമാരി എം.എല്‍.എ, ജില്ലാ കളക്ടര്‍, മറ്റു ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.