മണ്ണാര്‍ക്കാട്:കോവിഡ് 19ഭീതിയില്‍ ക്ലാസ്സുകള്‍ ഉപേക്ഷിക്കേണ്ടി വന്ന സാഹചര്യത്തില്‍ കുട്ടികള്‍ക്കായി ഡിജിറ്റല്‍ ക്ലാസ്സുകള്‍ ഒരുക്കി നെല്ലിപ്പുഴ ഡി എച്ച് എസ് എസിലെ അധ്യാപകര്‍. എസ്എസ്എല്‍സി പരീക്ഷയിലെ അവശേഷിക്കുന്ന ഗണിതം, ഫിസിക്‌സ്, കെമിസ്ട്രി എന്നീ വിഷയങ്ങളുടെ ക്ലാസുകളാണ് വീട്ടിലിരുന്നും കുട്ടികള്‍ക്ക് പഠിക്കാവുന്ന തരത്തില്‍ സൗകര്യം ഒരുക്കിയിരിക്കുന്നത്.

കുട്ടികള്‍ക്കുള്ള വിവിധ വിഷയങ്ങളുടെ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ വാട്‌സാപ്പ് വഴി ടാഗ് ടീച്ചര്‍മാര്‍ അയച്ചുകൊടുത്ത്‌വീട്ടില്‍ ഇരുന്ന് പഠിക്കാവുന്ന തരത്തിലാണ് ക്ലാസുകള്‍ തയ്യാറാക്കിയിട്ടുള്ളത് .

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!