മണ്ണാർക്കാട്: ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്വർണ കടത്ത്, കൊലപാതകം, ബലാൽ സംഗം, തട്ടികൊണ്ട് പോകൽ തുടങ്ങി നിരവധി ക്രിമിനൽ കുറ്റങ്ങൾ ഉയർന്നിട്ടും മുഖ്യ മന്ത്രി സംരക്ഷിക്കുകയാണെന്ന് ആരോപിച്ച് മുസ്‌ലിം യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റി മണ്ണാർക്കാട് പൊലിസ് സ്‌റ്റേഷനിലേക്ക് മാർച്ച് നടത്തി. ആശുപത്രിപ്പടിയിൽ നിന്ന് പ്രകടനമായി വന്ന പ്രവർത്തകരെ സ്‌റ്റേഷന് അമ്പത് മീറ്റർ അകലെ പൊലിസ് നടഞ്ഞു. തുടർന്ന് പൊലിസും പ്രവർത്തകരും ഏറെ നേരം ഉന്തും തള്ളുമുണ്ടായി. തുടർന്ന് നടന്ന യോഗം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഗഫൂർ കോൽകളത്തിൽ ഉദ്ഘാടനം ചെയ്തു.
യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് അഡ്വ. ഷമീർ പഴേരി അധ്യക്ഷനായി. മു സ് ലിം ലീഗ് ജില്ല സെക്രട്ടറി ടി.എ സലാം മാസ്റ്റർ, യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി മുനീർ താളിയിൽ, ജില്ലാ ട്രഷറർ നൗഷാദ് വെള്ളപ്പാടം, ജില്ലാ വൈസ് പ്രസിഡന്റ് ഉണ്ണീൻ ബാപ്പു, സെക്രട്ടറിയാരായ അഡ്വ. നൗഫൽ കളത്തിൽ, സി.കെ സദഖത്തുല്ല, മണ്ഡലം ട്രഷറർ ഷറഫു ചങ്ങലീരി, ലീഗ് നേതാക്കളായ സി. ഷഫീഖ് റഹ്മാൻ, കെ.ടി ഹംസപ്പ, നാസർ പാതാക്കര, മുജീബ് പെരിമ്പിടി തുടങ്ങിയവർ സംസാരിച്ചു. സമദ് പൂവക്കോടൻ, ഷമീർ മണലടി, പി. നൗഷാദ്, ബുഷൈർ, ഷൗക്കത്ത് പുറ്റാനിക്കാട്, സക്കീർ മുല്ലക്കൽ, സി. മുജീബ് റഹ്മാൻ, നൗഷാദ് പടിഞ്ഞാറ്റി, പടുവിൽ മാനു, ഹാരിസ് കോൽപാടം, റഹീം ഇരുമ്പൻ, ടി.കെ സഫ്വാൻ, ഇർഷാദ് കൈതച്ചിറ, മുഹ്‌സിൻ ചങ്ങലീരി, ഷമീർ ബാപ്പു, സാലിഹ്, എ.കെ കുഞ്ഞയമു, ടി.കെ ജഫീർ, ഒ.നിജാസ്, ഖാദർ തുടങ്ങിയവർ നേതൃത്വം നൽകി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!