മണ്ണാര്‍ക്കാട് : ആരു വിചാരിച്ചാലും കോണ്‍ഗ്രസിനേയും ലീഗിനേയും തകര്‍ക്കാനാകി ല്ലെന്ന് മുന്‍ കെ.പി.സി.സി. പ്രസിഡന്റ് കെ. മുരളീധരന്‍. മുസ്ലിം ലീഗ് മണ്ണാര്‍ക്കാട് മ ണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സി. എച്ച്. മുഹമ്മദ് കോയ അനുസ്മരണവും വൈറ്റ് ഗാര്‍ഡ് അംഗങ്ങള്‍ക്കുള്ള സ്നേഹാദര വും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ ഇന്ന് കമ്മ്യൂണിസമല്ല പിണറായിസമാണെന്നും ഇതുപോലെ അധോലോക ബന്ധമുള്ള ഒരു കാലഘട്ടം കേര ളത്തിന്റെ ചരിത്രത്തിലുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സുരേഷ് ഗോപിയെ വിജയിപ്പിക്കാന്‍ തൃശ്ശൂര്‍ പൂരം മുടക്കിയത് എ.ഡി.ജി.പി. അജി ത്കുമാറാണെങ്കില്‍ അതിന് പിന്നില്‍ പിണറായി വിജയനാണ്. വയനാട്ടിലെ യൂത്ത് ലീഗിന്റെ ഭക്ഷണവിതരണ കേന്ദ്രം പൂട്ടിച്ച വിദ്വാനെയാണ് ഇന്ന് ദൈവം ശിക്ഷിച്ചിരി ക്കുന്നത്. മലപ്പുറം ജില്ലയില്‍ മാര്‍ക്സിസ്റ്റു പാര്‍ട്ടിക്ക് മുമ്പുണ്ടായിരുന്ന വളര്‍ച്ച ഇന്നില്ല. തങ്ങളും സി.എച്ചുമൊക്കെ നേതൃത്വം നല്‍കിയ യു.ഡി.എഫിന്റെ ഉരുക്കുകോട്ടയായ മലപ്പുറം ജില്ലയെ ചുവപ്പ് കോട്ടയാക്കാന്‍ നടത്തിയ ശ്രമങ്ങളെല്ലാം പൊളിഞ്ഞുപാളീസാ യത് ചരിത്രപരമായ വസ്തുതയാണ്.2024ലെ ലോക് സഭാതെരഞ്ഞെടുപ്പോടെ ഏതുസമ യത്തും മതേതര ശക്തി ഇന്ത്യയില്‍ തിരിച്ചുവരുമെന്ന വന്‍പ്രതീക്ഷ ജനാധിപത്യമതേ തര വിശ്വാസികള്‍ക്കുണ്ടായി. ഇന്ത്യയിലും കേരളത്തിലും വര്‍ഗീയ കക്ഷികളെ ചെറു ത്തുതോല്‍പ്പിക്കാന്‍ ശക്തമായ പ്രവര്‍ത്തനം കാഴ്ചവെക്കുകയെന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ സാഹചര്യങ്ങളിലും മതസൗഹാര്‍ദ്ദം നിലനിര്‍ത്താന്‍ പാണക്കാട് സയ്യിദ് മുഹമ്മ ദലി ശിഹാബ് തങ്ങള്‍ നടത്തിയ ശ്രമങ്ങളെ എന്നും കേരളത്തിന് നന്ദിയോടെ മാത്രമേ ഓര്‍ക്കാനാകൂവെന്നും വിദ്യാഭ്യാസ ചരിത്രത്തില്‍ ന്യൂനപക്ഷ ഭാഷകള്‍ക്ക് പ്രാധാന്യം നല്‍കിയത് സി.എച്ച് മുഹമ്മദ് കോയയാണെന്നും അദ്ദേഹം അനുസ്മരിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ അനുസ്മരണ പ്രഭാഷണം നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് റഷീദ് ആലായന്‍ അധ്യക്ഷനായി. സംസ്ഥാന സെക്ര ട്ടറിയേറ്റ് അംഗം കളത്തില്‍ അബ്ദുള്ള, ജില്ലാ സെക്രട്ടറി ടി.എ സലാം മാസ്റ്റര്‍, ഡി.സി.സി. സെക്രട്ടറി പി.അഹമ്മദ് അഷ്റഫ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത, കോട്ടോ പ്പാടം പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന, ജില്ലാ പഞ്ചായത്ത് അംഗം മെഹര്‍ബാന്‍ ടീച്ചര്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അസീസ് ഭീമനാട്, പി.മുഹമ്മദാലി അന്‍സാരി, കെ.ടി ഹംസപ്പ, തച്ചമ്പറ്റ ഹംസ, ഒ. ചേക്കുമാസ്റ്റര്‍, ഹുസൈന്‍ കളത്തില്‍, റഷീദ് മുത്ത നില്‍, കെ.ടി അബ്ദുള്ള, ഷമീര്‍ പഴേരി, മുനിര്‍ താളിയില്‍, ടി.കെ സഫ്വാന്‍, റഫീഖ പാറോക്കോട്ടില്‍, റഫീന മുത്തനില്‍, സി.കെ അബ്ദുറഹിമാന്‍, പി.മൊയ്ദീന്‍ എന്നിവര്‍ പങ്കെടുത്തു. നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ഹുസൈന്‍ കോളശ്ശേരി സ്വാഗത വും ട്രഷറര്‍ കെ. ആലിപ്പുഹാജി നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!