കോട്ടോപ്പാടം : തിരുവിഴാംകുന്ന് സി.പി.എ.യു.പി. സ്‌കൂളില്‍ വിദ്യാരംഗം കലാസാ ഹിത്യ വേദിയുടെയും ക്ലബുകളുടെയും ആഭിമുഖ്യത്തില്‍ നടന്ന ‘വിദ്യാദീപം’ അധ്യാ പക ദിനാചരണം വേറിട്ട അനുഭവമായി. കോട്ടോപ്പാടം പഞ്ചായത്തിലെ വിരമിച്ച മുതി ര്‍ന്ന അധ്യാപകരെ ആദരിക്കല്‍ ബ്ലോക്ക് മെമ്പര്‍ മണികണ്ഠന്‍ വടശ്ശേരി ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍മുറ്റം എഫ്.എം. റേഡിയോ ഉദ്ഘാടനം റിട്ട. അധ്യാപകന്‍ സ്വാമിനാഥന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു. പി.ടി.എ. പ്രസിഡന്റ് സുഭാഷ് ചന്ദ്രന്‍ അധ്യക്ഷനായി. ഒ. ഹംസ മാസ്റ്റര്‍, സ്വാമിനാഥന്‍ മാസ്റ്റര്‍, ഭാനുമതി ടീച്ചര്‍, പാര്‍വതി ടീച്ചര്‍, മോളി ടീച്ചര്‍ എന്നിവരെ യാണ് പൊന്നാട അണിയിച്ച് ആദരിച്ചത്. മാനേജര്‍ സി.പി ഷിഹാബുദ്ദീന്‍, വിദ്യാരംഗം കണ്‍വീനര്‍ ജയചന്ദ്രന്‍ ചെത്തല്ലൂര്‍, എസ്.ആര്‍.ജി. കണ്‍വീനര്‍ ബിന്ദു.പി.വര്‍ഗീസ്, ജൂനിയര്‍ അധ്യാപിക ആര്‍ഷ എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!