അലനല്ലൂര്‍ : സ്‌കൂളിലെ ചിത്രകല അധ്യാപകനായിരുന്ന ശേഖര്‍ അയ്യന്തോളിനെയും ഭാര്യയും സ്‌കൂളിലെ ഗണിതം അധ്യാപികയായിരുന്ന സി.കെ. ഓമന ടീച്ചറേയും ആദരി ച്ച് എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ അധ്യാപക ദിനാ ഘോഷിച്ചു. പ്രിന്‍സിപ്പാള്‍ എസ്. പ്രതീഭ ഉദ്ഘാടനം ചെയ്തു. പ്രാധാനാധ്യാപകന്‍ പി. റഹ്മ ത്ത് അധ്യക്ഷനായി. സീനിയര്‍ അസിസ്റ്റന്റ് സി. പി. മുഹമ്മദ് മുസ്തഫ, സ്റ്റാഫ് സെക്രട്ടറി കെ.എസ്. ശ്രീകുമാര്‍, അധ്യാപകരായ കെ. യുനുസ് സലീം, സി. ബഷീര്‍, ഹംസക്കുട്ടി സലഫി എന്നിവര്‍ സംസാരിച്ചു. സ്‌കൂളിലെ മുഴുവന്‍ അധ്യാപകര്‍ക്കും ജീവനക്കാര്‍ ക്കും പ്രധാന അധ്യാപകന്‍ പി. റഹ്മത്ത് ഉപഹാരവും, പ്രിന്‍സിപ്പാള്‍ എസ്. പ്രതീഭ പായസവും നല്‍കി.
