മണ്ണാര്‍ക്കാട് : കെ.എസ്.ആര്‍.ടി.സിയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ 30 കോടി രൂപകൂടി അനു വദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. ശമ്പളവും പെന്‍ഷനുമട ക്കം മുടക്കം കൂടാതെ വിതരണം ഉറപ്പാക്കാന്‍ പ്രതിമാസം 50 കോടി രൂപയെങ്കിലും സഹായമായി നല്‍കുന്നുണ്ട്. ഈ സാമ്പത്തിക വര്‍ഷം ബജറ്റില്‍ കെഎസ്ആര്‍ടിസിക്ക് 900 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഇതില്‍ 688.43 കോടി രൂപ ഇതിനകം ലഭ്യ മാക്കി. രണ്ടാം പിണറായി സര്‍ക്കാര്‍ ഇതുവരെ 5970 കോടി രൂപയാണ് കോര്‍പറേ ഷന് നല്‍കിയത്.