അലനല്ലൂര്‍ : എടത്തനാട്ടുകര പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ അരികെ കാം പെയിനിന്റെ ഭാഗമായി തടിയംപറമ്പ് നവോത്ഥാന കള്‍ച്ചറല്‍ സെന്ററിന്റെ നേതൃ ത്വത്തില്‍ രോഗിപരിചരണ പരിശീലനം സംഘടിപ്പിച്ചു. ടി.പി തല്‍ഹത്ത് മാസ്റ്റര്‍ ഉദ്ഘാ ടനം ചെയ്തു. ഡോ.സി.പി മുസ്തഫ അധ്യക്ഷനായി. പാലിയേറ്റീവ് നഴ്സ് ഷംന, ക്ലിനിക്ക് സെക്രട്ടറി റഹീസ് എടത്തനാട്ടുകര എന്നിവര്‍ ക്ലാസെടുത്തു. പാലിയേറ്റീവ് കെയര്‍ ഭാരവാഹികളായ മുഹമ്മദ് സക്കീര്‍, ക്ലിനിക്ക് ചെയര്മാന് ജസീര്‍ അന്‍സാരി, പാലിയേ റ്റീവ് കെയര്‍ വനിതാ വിങ് പ്രസിഡന്റ് ഫാത്തിമ പൂതാനി, വി.പി ജംഷീന,, ഡോ. ഫുഖാര്‍ അലി, എം.ജി.എം. തടിയംപറമ്പ് യൂണിറ്റ് പ്രസിഡന്റ് മറിയം ജമീല, സി.പി കബീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.