മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് മര്‍കസുല്‍ അബ്‌റാറിന്റെ അനാഥ അഗതിമന്ദിരത്തിലെ രണ്ട് പെണ്‍കുട്ടികള്‍ കൂടി വിവാഹിതരായി. സയ്യിദ് ശിഹാബുദ്ദീന്‍ അല്‍ ബുഖാരി കടലുണ്ടി വിവാഹത്തിന് കാര്‍മികത്വം വഹിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗം കെ.പി മുഹമ്മദ് മുസ്ലിയാര്‍ കൊമ്പം സംഗമം ഉദ്ഘാടനം ചെയ്തു. കേരള ജമാഅത്ത് ജില്ലാ സെക്രട്ടറി ശൗക്കത്ത് ഹാജി, സിറാജുദ്ദീന്‍ ഫൈസി വല്ലപ്പുഴ, സദ്ധീഖ് സഖാഫി ഒറ്റപ്പാ ലം, അബൂബക്കര്‍ മുസ്ലിയാര്‍ ആവണക്കുന്ന്, എം.എ നാസര്‍ സഖാഫി പള്ളിക്കുന്ന്, നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍, മുത്തലിബ് ഹാജി തൃത്താല, ഉമര്‍ ഹാജി കുന്തിപ്പുഴ , മനാഫ് ഹാജി, ജംഷാദ് ഫൈസി, ജമാലുദ്ധീന്‍ ഫൈസി ഗൂഡല്ലൂര്‍, സിദ്ധീഖ് ഫൈസി, പൊതുപ്രവര്‍ത്തകരായ അസീസ് ഭീമനാട് , കെ.വി അമീര്‍ , ഹുസൈന്‍ കോളശ്ശേരി , എ.കെ. അബ്ദുല്‍ അസീസ്്, ടി.ആര്‍ സെബാസ്റ്റ്യന്‍ സമീര്‍, ഇബ്രാഹിം തുടങ്ങിയവര്‍ സംസാരിച്ചു. അബ്‌റാര്‍ സെക്രട്ടറി ഉണ്ണീന്‍ കുട്ടി സഖാഫി സ്വാഗതവും യൂസഫ് സഅദി നന്ദിയും പറഞ്ഞു.