മണ്ണാര്‍ക്കാട് : ഭിന്നശേഷി വിഭാഗക്കാരായ കുട്ടികള്‍ക്ക് വിദ്യാജ്യോതി, ഭിന്നശേഷിക്കാ രായ രക്ഷിതാക്കളുടെ കുട്ടികള്‍ക്ക് വിദ്യാകിരണം എന്നീ വിദ്യാഭ്യാസ ധനസഹായ പദ്ധതികള്‍ നിലവിലുളളതായി ജില്ല സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു. ഭിന്നശേഷി ക്കാരായ മാതാപിതാക്കളുടെ എല്ലാ മക്കള്‍ക്കും വിദ്യാകിരണം പദ്ധതി പ്രകാരം ഒന്നാം ക്ലാസ് മുതല്‍ വിദ്യാഭ്യാസ ധനസഹായം ലഭിക്കും. പഠിക്കുന്ന ക്ലാസിനും കോഴ്സിനും ആനുപാതികമായി സാമ്പത്തിക സഹായം 3000 രൂപ മുതല്‍ 10,000 രൂപ വരെ വര്‍ഷ ത്തില്‍ ലഭിക്കും. 40 ശതമാനത്തിനു മുകളില്‍ ഭിന്നശേഷിയുള്ള ദരിദ്ര വിഭാഗത്തിലുള്ള ഭിന്നശേഷി മാതാപിതാക്കളുടെ ഗവണ്‍മെന്റ്, എയ്ഡഡ്, പ്രൈവറ്റ് സ്ഥാപനങ്ങളില്‍ പഠി ക്കുന്ന കുട്ടികള്‍ക്ക് വിദ്യാകിരണം പദ്ധതി പ്രകാരം ധനസഹായത്തിന് അര്‍ഹതയുണ്ട്.
വിദ്യാജ്യോതി പദ്ധതിയില്‍ ഒമ്പതാം ക്ലാസ് മുതല്‍ പോസ്റ്റ് ഗ്രാജുവേഷന്‍ പ്രൊഫഷണല്‍ കോഴ്സുകള്‍ ചെയ്യുന്ന ഭിന്നശേഷി വിഭാഗം കുട്ടികള്‍ക്ക് പഠന അനുബന്ധ ചിലവുകള്‍ ക്കായി 2500 രൂപ മുതല്‍ 3000 രൂപ വരെ വര്‍ഷത്തില്‍ ലഭിക്കും. വരുമാനപരിധി പരി ഗണിക്കാതെ 40 ശതമാനത്തില്‍ കൂടുതല്‍ ഭിന്നശേഷിയുള്ള എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും വിദ്യാജ്യോതി പദ്ധതിയിലേക്ക് അപേക്ഷിക്കാം. www.suneethi.sjd.kerala.gov.in. എന്ന വെ ബ്സൈറ്റിലൂടെ മാത്രമാണ് അപേക്ഷ സ്വീകരിക്കുക. ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്തും അപേക്ഷ നല്‍കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ പാലക്കാട് സിവില്‍ സ്റ്റേഷനിലെ ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ ലഭിക്കും.ഫോണ്‍:0491-2505791 ബന്ധപ്പെടാവുന്ന താണ്.