വെട്ടത്തൂര്‍ : സത്യമേവ ജയതേ പ്രൊജക്ടിന്റെ ഭാഗമായി വെട്ടത്തൂര്‍ ഗവ. ഹയര്‍ സെക്ക ന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ്. യൂണിറ്റ് പെരിന്തല്‍മണ്ണ താലൂക്ക് ലീഗല്‍ സര്‍വീസസ് അതോറ്റിയുടെ സഹകരണത്തോടെ നിയമബോധന സദസ് സംഘടിപ്പിച്ചു. വിദ്യാര്‍ഥി കള്‍ക്കും രക്ഷിതാക്കള്‍ക്കും നിയമസാക്ഷരത നല്‍കുക, ബാലാവകാശങ്ങള്‍, ബാലനീ തി, ട്രാഫിക് നിയമലംഘനങ്ങള്‍, ആന്റി റാഗിംഗ് നിയമം എന്നിവയില്‍ വിദ്യാര്‍ഥിക ള്‍ക്ക് അവബോധം സൃഷ്ടിക്കുന്നതിനായാണ് ക്ലാസ് നടത്തിയത്. പി.ടി.എ. പ്രസിഡന്റ് എന്‍. ഷാജഹാന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി കോര്‍ഡിനേ റ്റര്‍ അഡ്വ. റൈഹാനത്ത്, ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് പ്രൊജക്ട് അസിസ്റ്റന്റ് ഷംസു ദ്ധീന്‍, ഔട്ട് റീച്ച് വര്‍ക്കര്‍ നാഫിഅ ഫര്‍സാന, വി.അബ്ദുല്ലത്തീഫ്, പ്രധാന അധ്യാപകന്‍ കെ.എ അബ്ദുമനാഫ്, കെ.സുരേഷ് ബാബു, സ്‌കൂള്‍ ലീഡര്‍ ശ്രുതി വൈഷ്ണവ്, ഒ.മുഹമ്മദ് അന്‍വര്‍, എന്‍.എസ്.എസ്. ലീഡര്‍മാരായ ശരത്, ദിലീപ്, ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് അസിസ്റ്റന്റ് സുരാഗ്, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി കണ്‍വീനര്‍ പ്രസൂല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.