തച്ചനാട്ടുകര: സ്മാര്‍ട്ട് ചാമപ്പറമ്പ് പദ്ധതിയുടെ ഭാഗമായി വാര്‍ഡ് വികസന സമിതി, അല്‍ ശിഫ കോളേജ് ഓഫ് നഴ്‌സിങ്ങ്, കിംസ് അല്‍ശിഫ ഹോസ്പിറ്റല്‍ എന്നിവര്‍ സംയുക്തമാ യി സൗജന്യ മെഗാമെഡിക്കല്‍ ക്യാംപ് സംഘടിപ്പിച്ചു.ജനറല്‍ മെഡിസിന്‍, അസ്ഥിരോ ഗ വിഭാ ഗം, സ്ത്രീരോഗ വിഭാഗം, ശിശുരോഗ വിഭാഗം എന്നിവയില്‍ പരിശോധനയും ബ്ലഡ് ഗ്രൂ പ്പ് നിര്‍ണയം, ബ്ലഡ് ഷുഗര്‍, ബ്ലഡ് പ്രഷര്‍ പരിശോധന, കാഴ്ച പരിശോധന, ഡയറ്റ് കൗണ്‍ സിലിംഗ്, ഹെല്‍ത്ത് എക്‌സിബിഷന്‍ തുടങ്ങിയ സേവനങ്ങളും ക്യാപില്‍ ലഭ്യമാ ക്കി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം സലിം ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായ ത്ത് മെമ്പര്‍ പി രാധാകൃഷ്ണന്‍ അധ്യക്ഷനായി. ഡോ. തമിഴ് സെല്‍വി, ഹര്‍ഷദ്, ജാന്‍സന്‍ മാ ത്യു, പി ഷഹീറലി, റഷീദ് മുറിയങ്കണ്ണി, ജിസ് ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.