പാലക്കാട് : ഒറ്റപ്പാലത്ത് സ്വകാര്യബസില്‍ യാത്രക്കാരിയുടെ സ്വര്‍ണമാല കവര്‍ന്ന തമി ഴ്‌നാട് സ്വദേശിനി പിടിയിലായി. തമിഴ്‌നാട് ദിണ്ടിഗല്‍ രത്തനം കോല്‍പ്പെട്ടി സ്വദേശി സന്ധ്യ (27)യെയാണ് ഒറ്റപ്പാലം പൊലിസ് അറസ്റ്റ് ചെയ്തത്. ചെര്‍പ്പുളശ്ശേരിയില്‍ നിന്നും ഒറ്റപ്പാലത്തേക്ക് വരികയായിരുന്ന ബസിലായിരുന്നു സംഭവം. ഒറ്റപ്പാലം സ്വദേശിനിയാ യ ശാരദയുടെ ഒന്നരപവന്‍ തൂക്കംവരുന്ന സ്വര്‍ണമാലയാണ് കവര്‍ന്നത്. പനമണ്ണയില്‍ നിന്ന് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് പോകാനായി ബസില്‍ കയറിയതായിരു ന്നു ശാരദ. തോട്ടക്കര ഭാഗത്ത് വെച്ച് സന്ധ്യ ഷാല്‍ ശാരദയുടെ ദേഹത്തേക്കിട്ട് തിരി കെയെടുക്കുന്നതു പോലെ കാണിച്ച് മാല പൊട്ടിക്കുകയായിരുന്നു. ഉടനെ ശാരദ നില വിളിച്ച് ആളെ കൂട്ടുകയും സന്ധ്യയെ യാത്രക്കാര്‍ ചേര്‍ന്ന് കയ്യോടെ പിടികൂടി പൊലി സിലേല്‍പ്പിക്കുകയും ചെയ്തു. ഒറ്റപ്പാലം പൊലിസ് ഇന്‍സ്‌പെക്ടര്‍ എ. അജീഷ്, എസ്.ഐ. എം.സുനില്‍, എസ്.ഐ സുരേഷ് ബാബു എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേ ഷിക്കുന്നത്.