മണ്ണാര്‍ക്കാട് :കരിമ്പുഴ വാക്കടപ്പുറത്ത് കഴുത്തിന് മുറിവേറ്റ ഇതരസംസ്ഥാന തൊഴി ലാളി മരിച്ചു. ജാര്‍ഖണ്ഡ് ഗൊ്ഡ്ഡാ ലെഡാറില്‍ അരവിന്ദ് കുമാര്‍(26) ആണ് മരിച്ചത്.
മരണത്തില്‍ ദൂരൂഹതയുണ്ടെന്ന സംശയത്താല്‍ കൂടെയുണ്ടായിരുന്ന സുഹൃത്തിനെ മണ്ണാര്‍ക്കാട് പൊലിസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന. വാക്കടപ്പുറത്തുള്ള പൈ നാപ്പിള്‍ തോട്ടത്തിലെ പഴയ കെട്ടിടത്തില്‍ വെള്ളിയാഴ്ച അര്‍ധരാത്രിയാണ് സംഭവം. അരവിന്ദും മറ്റു മൂന്നുപേരുമാണ് ഇവിടെ താമസിച്ചിരുന്നത്. ഫോണില്‍ നാട്ടിലുള്ള ആരോടോ സംസാരിക്കുകയായിരുന്ന അരവിന്ദ് കുറച്ചുകഴിഞ്ഞപ്പോള്‍ മേശയില്‍ വച്ചിരുന്ന ഗ്ലാസെടുത്ത് പൊട്ടിയ്ക്കുകയും കഴുത്തില്‍ മുറിവേല്‍പ്പിക്കുകയായിരു ന്നുവെന്നാണ് കൂടെയുണ്ടായിരുന്നവര്‍ പറയുന്നത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ തോട്ടംഉടമയാണ് സാരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ചത്. ആദ്യം മണ്ണാര്‍ക്കാട്ടേയും പെരിന്തല്‍മണ്ണയിലേയും സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി മഞ്ചേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അതേസമയം സംഭവസമയം കൂടെയുണ്ടായിരുന്ന സുഹൃ ത്തുക്കളിലൊരാളും അരവിന്ദും തമ്മില്‍ തര്‍ക്കമുണ്ടായതായും പറയുന്നു. പോസ്റ്റുമോ ര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണം ആത്മഹത്യയാണോ, കൊലപാതകമാണോ എന്ന നിഗമനത്തിലെത്താനാകൂവെന്ന് സി.ഐ. ഹബീബുള്ള പറഞ്ഞു.