അലനല്ലൂര്‍ : സഹകരണ വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം ഓണത്തിന് ഒരു മുറം പച്ച ക്കറി എന്ന ലക്ഷ്യം മുന്‍ നിര്‍ത്തി അലനല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ചൂരക്കാട്ടില്‍ രാധാകൃഷ്ണന്‍ , അരവിന്ദന്‍ എന്നിവരുടെ അഞ്ച് ഏക്കര്‍ കൃഷിസ്ഥലത്ത് കൃഷി ചെയ്ത പച്ചക്കറി കൃഷിയിലെ വിളവെടുപ്പ് നെല്ലിയാംപതി ഫാം സൂപ്രണ്ട് സാജിദലി ഉദ്ഘാ ടനം ചെയ്തു. സഹകരണ വകുപ്പ് മണ്ണാര്‍ക്കാട് അസി.രജിസ്ട്രാര്‍ കെ.സി ഗീത വിശിഷ്ടാ തിഥിയായി. ബാങ്ക് പ്രസിഡന്റ് പി.പി.കെ അബ്ദുറഹിമാന്‍ അധ്യക്ഷനായി. സെക്രട്ടറി പി.ശ്രീനിവാസന്‍ പദ്ധതി വിശദീകരിച്ചു.വാര്‍ഡ് മെമ്പര്‍ മുസ്തഫ, വൈസ് പ്രസിഡന്റ് അബ്ദുള്ള മാസ്റ്റര്‍. ഡയറക്ടര്‍മാരായ സെയ്ദ്, ശ്രീധരന്‍, രാജകൃഷ്ണന്‍, മുന്‍ ഡയറക്ടര്‍മാരായ രാമകൃഷ്ണന്‍ മാസ്റ്റര്‍, സുരേഷ്‌കുമാര്‍, സഹകാരികളായ ടോമി തോമസ്, ഇബ്രാഹീം, വിനോദ്,ബ്രാഞ്ച് മാനേജര്‍ രാധിക,കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.