മണ്ണാര്‍ക്കാട്:കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂവിനെ പൂര്‍ണമായി പിന്തുണച്ച് മണ്ണാര്‍ക്കാടും.രാവിലെ മുതല്‍ തന്നെ താലൂക്ക് നിശ്ച ലമായ കാഴ്ചയായിരുന്നു.രോഗ പ്രതിരോധത്തിന് കരുതലായി പുറ ത്തിറങ്ങാതെ കേരളത്തില്‍ ജനം വീട്ടിലിരുന്നു.അവശ്യ സര്‍വ്വീ സില്‍ ഉള്‍പ്പെട്ട ജീവനക്കാരും ആശുപത്രികളിലേക്കുള്ള വാഹന ങ്ങളും മാത്രമാണ് സംസ്ഥാനത്ത് പ്രധാനമായും നിരത്തിലിറ ങ്ങിയത്. കടകമ്പോളങ്ങളൊന്നും തന്നെ തുറന്ന് പ്രവര്‍ത്തിച്ചില്ല. കെഎസ്ആര്‍ടിസി,സ്വകാര്യ ബസ് , ഓട്ടോ ടാക്‌സി സര്‍വ്വീസുക ളൊന്നും നിരത്തിലിറങ്ങായതോടെ പൊതുഗതാഗമേഖലയും നിശ്ചലമായി.നഗരഗ്രാമ വ്യത്യാസമില്ലാതെ നിരത്തുകളും കവലകളുമെല്ലാം വിജനമായിരുന്നു.