മണ്ണാര്‍ക്കാട് : ഓണക്കാലത്ത് സ്പിരിറ്റ് കടത്ത്, അനധികൃത മദ്യം ഉണ്ടാക്കല്‍, അനധികൃ ത മദ്യ വില്‍പന, വ്യാജവാറ്റ്, മയക്കുമരുന്ന് കടത്ത് എന്നിവ തടയുന്നതിനായി സെപ്തംബ ര്‍ 20 വരെ എക്സൈസ് കമ്മീഷണറുടെ നേതൃത്വത്തില്‍ സ്പെഷ്യല്‍ ഡ്രൈവ് നട ത്തും. ചിറ്റൂര്‍ താലൂക്കില്‍ അതിര്‍ത്തി റോഡുകളില്‍ കെ.എം.ഇ.യു ബോര്‍ഡര്‍ പെട്രോ ളിങ് യൂണിറ്റ്, ദേശീയപാതയില്‍ പ്രത്യേക പട്രോളിങ് യൂണിറ്റ് എന്നിവ പട്രോളിങ് ശക്ത മാക്കും. എക്സൈസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ മൂന്ന് മേഖലകളായി തിരിച്ച് സ്ട്രൈക്കിങ് ഫോഴ്സുകള്‍ പ്രവര്‍ത്തിക്കും. ഒറ്റപ്പാലം, മണ്ണാര്‍ക്കാട് മേഖലയില്‍ ഒന്നാം ഫോഴ്സും പാലക്കാട്, ചിറ്റൂര്‍, ആലത്തൂര്‍ കേന്ദ്രീകരിച്ച് രണ്ടാം ഫോഴ്സും അട്ടപ്പാടിയില്‍ മൂന്നാം ഫോഴ്സും പ്രവര്‍ത്തിക്കും. ഓണം സ്പെഷ്യല്‍ ഡ്രൈവ് തീരുംവരെ ഒരു എ ക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ ജില്ലാതല മിന്നല്‍ സ്‌ക്വാഡും പ്രവര്‍ത്തിക്കും.
കള്ള് ഷാപ്പുകള്‍ ഉള്‍പെടെ ലൈസന്‍സ്ഡ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിരീക്ഷിക്കും. ഡിസ്റ്റിലറികളിലും ബ്രുവറികളിലും പ്രത്യേക നിരീക്ഷണം നടത്തും. റെയില്‍വെ പ്രൊ ട്ടക്ഷന്‍ ഫോഴ്സ്, പോലീസ്, റവന്യു, ഫോറസ്റ്റ് എന്നിവയുമായി ചേര്‍ന്ന് സംയുക്ത പരിശോ ധന ഉണ്ടാകും. റെയില്‍വെ സ്റ്റേഷനുകളിലും പാര്‍സല്‍, കൊറിയര്‍ സര്‍വീസ്, ചെക്ക് പോസ്റ്റ് എന്നിവിടങ്ങളിലും പോലീസ് ഡോഗ് സ്‌ക്വാഡ്, എക്സൈസ് സംയുക്ത പരി ശോധന ഉണ്ടാകും. അഗളി, ചിറ്റൂര്‍ കേന്ദ്രീകരിച്ച് പ്രത്യേക റെയ്ഡുകള്‍ നടത്തും. ചിറ്റൂരില്‍ കള്ള് ചെത്ത് തോട്ടം മേഖല കേന്ദ്രീകരിച്ച് പരിശോധന ഊര്‍ജിതമാക്കും. ജോയിന്റ് എക്സൈസ് കമ്മീഷണര്‍, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ എന്നിവരുടെ പ്രത്യേക തോപ്പ് പരിശോധന സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കും.
അതിര്‍ത്തി വഴി കടത്ത് തടയുന്നതിനായി അന്തര്‍ സംസ്ഥാന യോഗം വിളിച്ചുചേ ര്‍ക്കുമെന്ന് പാലക്കാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ വി.റോബര്‍ട്ട് അറിയിച്ചു. എക്സൈസ് സൈബര്‍സെല്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് മുന്‍പ്ര തികളെ നീരീക്ഷിക്കുമെന്ന് അസി. എക്സൈസ് കമ്മീഷണര്‍ എം.സൂരജ് അറിയിച്ചു.
ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ 210 അബ്കാരി കേസുകളിലും 44 മയക്കുമരുന്ന് കേസു കളിലുമായി 219 പ്രതികളെ അറസ്റ്റ് ചെയ്തു. അബ്കാരി കേസുകളിലായി 835.4 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവും 7.8 ലിറ്റര്‍ ബിയറും 55.5 ലിറ്റര്‍ ചാരായവും 54 ലിറ്റര്‍ വ്യാജമദ്യവും 4218 ലിറ്റര്‍ വാഷും 405 ലിറ്റര്‍ കള്ളും പിടിച്ചെടുത്തു. മയക്കുമരുന്ന് കേസുകളില്‍ 95.06 കിലോഗ്രാം കഞ്ചാവും 609 കഞ്ചാവ് ചെടികളും 15 ഗ്രാം നൈട്രസെ പാം ടാബ്ലെറ്റും പിടിച്ചെടുത്തു. പുകയില ഉല്‍പന്നങ്ങളുമായി ബന്ധപ്പെട്ട് 766 കേസുകളി ലായി 212.53 കിലോഗ്രാം പുകയില ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തു. 1791 കള്ള് ഷാപ്പുകളും 62 ബാറുകളും പരിശോധിച്ച് 115 കള്ള് സാമ്പിളുകളും അഞ്ച് ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യ സാമ്പിളുകളും ശേഖരിച്ചു.
അബാകാരി, എന്‍.ഡി.പി.എസ് കുറ്റകൃത്യങ്ങളെക്കുറിച്ചും അനധികൃത കടത്ത് സംബ ന്ധിച്ചുമുള്ള വിവരങ്ങളും പരാതികളും പൊതുജനങ്ങള്‍ക്ക് ജില്ലാതല കണ്‍ട്രോള്‍ റൂമി ലും താലൂക്ക്തല കണ്‍ട്രോള്‍ റൂമിലും ഫോണ്‍ മുഖേന അറിയിക്കാം. ജില്ലാതല കണ്‍ട്രോ ള്‍ റൂം: 155358 (ടോള്‍ ഫ്രീ), 0491 2505897. താലൂക്ക്തല കണ്‍ട്രോള്‍ റൂം: ഒറ്റപ്പാലം – 0466 224 4488, 9400069616, മണ്ണാര്‍ക്കാട് – 0492 4225644, 9400069614, പാലക്കാട് – 0491 2539260, 94000 69430, ചിറ്റൂര്‍ – 0462 3222272, 9400069610, ആലത്തൂര്‍ – 0492 2222474, 9400069612. എക്സൈസ് സ്പഷ്യല്‍ സ്‌ക്വാഡ്: 0491 2526277.