കോട്ടോപ്പാടം : മണ്ണാര്‍ക്കാട് ഉപജില്ലാ സ്‌കൂള്‍ ഗെയിംസ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓവറോള്‍ ജേതാക്കളാ യി. കോട്ടോപ്പാടം ബാഡ്മിന്റണ്‍ ക്ലബ്ബില്‍ നടന്ന മത്സരത്തില്‍ 34 പോയിന്റ് നേടിയാണ് തുടര്‍ച്ചയായി മൂന്നാം തവണയും ഓവറോള്‍ കിരീട നേട്ടം. മണ്ണാര്‍ക്കാട് എം ഇ എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ (28 പോയിന്റ്) രണ്ടാം സ്ഥാനവും, തച്ചമ്പാറ ദേശബന്ധു ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ (20 പോയിന്റ്)മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയിക ളേയും പരിശീലകരായ കെ.പി റിയാസ്, ഷിജി ജോര്‍ജ് എന്നിവരേയും സ്‌കൂള്‍ സ്റ്റാഫ് കൗണ്‍സിലും പി.ടി.എയും അഭിനന്ദിച്ചു. പ്രിന്‍സിപ്പാള്‍ എം.പി സാദിഖ്, പി.ടി.എ പ്രസി ഡന്റ് എ. മുഹമ്മദലി, മാനേജര്‍ റഷീദ് കല്ലടി തുടങ്ങിയവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!