അഗളി : അട്ടപ്പാടി ചുരം അഞ്ചാംവളവില്‍ മരം റോഡിന് കുറുകെ വീണ് ഗതാഗതം തടസപ്പെട്ടു. ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു സംഭവം. ശക്തമായ മഴയില്‍ മരത്തിന്റെ അടിഭാഗത്തെ മണ്ണ് നീങ്ങിയതോടെയാണ് കടപുഴകിയത്. വിവരമറിയി ച്ചപ്രകാരം മണ്ണാര്‍ക്കാട് അഗ്നിരക്ഷാസേന സ്ഥലത്തെത്തി മരം മുറിച്ച് നീക്കി ഗതാഗതം പുന:സ്ഥാപിച്ചു. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫിസര്‍ ഷിന്റോമോന്‍, വി. സുരേഷ്‌കുമാര്‍, കെ. പ്രശാന്ത്, റിജേഷ്, എം.എസ് ഷബീര്‍, ടിജോ തോമസ്, ഫയര്‍മാന്‍ ട്രെയിനി സുരേഷ് ബാബു, ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫിസര്‍ വിജിത്ത്, ഹോം ഹാര്‍ഡ് അന്‍സല്‍ ബാബു, പ്രദീപ് എന്നിവര്‍ നേതൃത്വം നല്‍കി.