മണ്ണാര്‍ക്കാട് : കെ.എസ്.ആര്‍.ടി.സി. ബസില്‍ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവ പ്പെട്ട യാത്രക്കാരിയെ ബസ് ജീവനക്കാരും സഹയാത്രികരും ചേര്‍ന്ന് അതേബസില്‍ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. കോയമ്പത്തൂര്‍ സ്വദേശിനി ഉഷ (58) ആണ് ബസിലെ സീറ്റില്‍ കുഴഞ്ഞുപോയത്. പാലക്കാട് നിന്നും കോഴിക്കോട്ടേയ്ക്ക് പോവുകയായിരുന്ന ബസില്‍ ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു സംഭവം. ചിറയ്ക്കല്‍പ്പടിയില്‍ വെച്ച് ശാരീരിക ബുദ്ധിമുട്ടിനെ തുടര്‍ന്ന് അവശയായ യാത്രക്കാ രിയെ ഉടന്‍ ഡ്രൈവര്‍ നാരായണന്‍കുട്ടിയും, കണ്ടക്ടര്‍ ഷംസുദ്ദീനും ഉടന്‍ ബസില്‍ ആശുപത്രിയിലെത്തിക്കുകായിരുന്നു. ഇതിനിടെ സഹയാത്രികയായ ബീന ബേബി നല്‍കിയ പ്രാഥമിക ശുശ്രൂഷയും ബസ് ജീവനക്കാരുടേയും സഹായാത്രക്കാരുടെയും നാട്ടുകാരുടേയും സമയോചിത ഇടപെടലും ഉഷയ്ക്ക് രക്ഷയായി. ചികിത്സയില്‍ പ്രവ ശിപ്പിച്ച ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രിയില്‍ നിന്നും ലഭ്യമായ വിവരം.