നിലമ്പൂര്‍ : വയനാട് മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കായി തിങ്കളാഴ്ച ചാലിയാറിന്റെ തീരങ്ങളില്‍ നടത്തിയ വിശദമായ സംയുക്ത തെരച്ചിലില്‍ ഒരു മൃതദേഹവും ഒരു ശരീരഭാഗവും കൂടി കണ്ടെടുത്തു. ഇരുട്ടുകുത്തിയില്‍ നിന്നും പനങ്കായത്തില്‍ നിന്നുമാണ് ഇവ കണ്ടെത്തിയത്. ദുരന്തം നടന്ന് രണ്ടാഴ്ചയായി തുടരുന്ന തെരച്ചിലില്‍ ഇതുവരെ 80 മൃതദേഹങ്ങളും 167 ശരീര ഭാഗങ്ങളുമാണ് ചാലിയാറിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി കണ്ടെടുത്ത് നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തി ച്ചത്. ആകെ 245 എണ്ണം. 41 പുരുഷന്മാര്‍, 32 സ്ത്രീകള്‍, മൂന്ന് ആണ്‍കുട്ടികള്‍, 4 പെണ്‍ കുട്ടികള്‍ എന്നിങ്ങനെയാണ് മൃതദേഹങ്ങള്‍ ലഭിച്ചത്.
ഇന്ന് ലഭിച്ചതൊഴികെ മുഴുവന്‍ മൃതദേഹങ്ങളുടെയും പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. തിരിച്ചറിഞ്ഞ മൂന്നെണ്ണം നേരിട്ട് ബന്ധുക്കള്‍ക്ക് കൈമാറി. 235 എണ്ണം ജില്ലാ ഭരണ കൂടത്തിന്റെ നിര്‍ദ്ദേശ പ്രകാരം വയനാട്ടിലേക്ക് കൊണ്ടുപോകുകയും ഏഴ് ശരീര ഭാഗങ്ങള്‍ പൂര്‍ണമായി ഡി.എന്‍.എ പരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്തു.
വയനാട് ദുരന്തത്തില്‍ കാണാതായവര്‍ക്കു വേണ്ടി മലപ്പുറം ജില്ലയില്‍ ചാലിയാറില്‍ തിങ്കള്‍, ചൊവ്വ (ആഗസ്റ്റ് 12,13) ദിവസങ്ങളില്‍ അഞ്ചിടങ്ങളിലായി വിശദമായ തെര ച്ചിലാണ് നടത്തുന്നത്. മുണ്ടേരി ഫാം മുതല്‍ പരപ്പാന്‍പാറ വരെയുള്ള അഞ്ചുകിലോമീ റ്റര്‍ ദൈര്‍ഘ്യത്തിലാണ് ഒരു സംഘത്തിന്റെ തെരച്ചില്‍. എന്‍.ഡി.ആര്‍.എഫ്, അഗ്‌നിര ക്ഷാ സേന, സിവില്‍ ഡിഫന്‍സ് സേന, പോലീസ്, തണ്ടര്‍ബോള്‍ട്ട്, വനംവകുപ്പ് എന്നീ സേനകള്‍ അടങ്ങുന്ന 60 അംഗ സംഘമാണ് ഇവിടെ തെരച്ചില്‍ നടത്തിയത്. വനമേ ഖലയായ പാണന്‍കായത്തില്‍ 10 സന്നദ്ധപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 50 അംഗ സംഘവും പാണന്‍കായ മുതല്‍ പൂക്കോട്ടുമനവരെയും പൂക്കോട്ടുമന മുതല്‍ ചാലിയാര്‍ മുക്കു വരെയും 20 സന്നദ്ധപ്രവര്‍ത്തരും 10 പോലീസുകാരും അടങ്ങുന്ന 30 അംഗ സംഘങ്ങളും ഇരുട്ടുകുത്തി മുതല്‍ കുമ്പളപ്പാറ വരെ സന്നദ്ധപ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന 40 അംഗ സംഘവും തെരച്ചിലില്‍ പങ്കെടുത്തു.