കാഞ്ഞിരപ്പുഴ: അണക്കെട്ടിന്റെ ചെക്ക്ഡാം പരിസരത്ത് സന്ദര്‍ശകരുടെ സുരക്ഷ യ്ക്കായി കമ്പിവേലികെട്ടി. ചെക്ക്ഡാമിന് കുറുകെയുള്ള പാലത്തിന്റെ അരികുചേ ര്‍ന്നാണ് സുരക്ഷാവേലി നിര്‍മിച്ചത്. അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നതു കാണാന്‍ നിരവധി സന്ദര്‍ശകരാണ് അവധിദിവസങ്ങളിലും മറ്റും ഇവിടെയെത്തുന്നത്. കൂടാതെ പാലക്കയത്തേക്ക് പോകുന്ന പ്രധാനപാതകൂടിയാതിനാല്‍ വാഹനങ്ങള്‍ ഇവിടെ നിര്‍ ത്തി കാഴ്ച കാണാനിറങ്ങുന്നവരുമുണ്ട്. ചിലദിവസങ്ങളില്‍ നിറയെ ആളുകളാണ് ഇവി ടെയുണ്ടാവുക. കാലുതെന്നിയാല്‍ ആഴവും കുത്തൊഴുക്കുമുള്ള ചെക്ക്ഡാമിലേക്കാണ് പതിക്കുക. 40മീറ്ററോളം ഭാഗം സുരക്ഷാവേലിയില്ലാത്തത് പലപ്പോഴും അപകടഭീതി സൃ ഷ്ടിച്ചുവരികയായിരുന്നു. തുടര്‍ന്നാണ് അണക്കെട്ട് ഉദ്യാന പരിപാലന കമ്മിറ്റിയുടെ നേതൃത്വത്തില്‍ കമ്പിവേലികെട്ടി സംരക്ഷണമൊരുക്കാന്‍ തീരുമാനിച്ചത്.