മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട്-അട്ടപ്പാടി റോഡില്‍ അപകടാവസ്ഥയുള്ള ഇടങ്ങളിലെ നിര്‍ മാണ പ്രവൃത്തികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കരാര്‍ കമ്പനി ഓഫിസിലെത്തി പ്രതിഷേധിച്ചു. കഴിഞ്ഞദിവസം നെല്ലി പ്പുഴ ദാറുന്നജാത്ത് സ്‌കൂളിന് മുന്നിലെ നിര്‍മാണം പാതിവഴിയിലായ അഴുക്കുചാലില്‍ വീണ് വിദ്യാര്‍ഥിയുടെ കാലിന് പരിക്കേറ്റിരുന്നു. ഇതിന്റെകൂടി അടിസ്ഥാനത്തിലാണ് പ്രവര്‍ത്തികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടത്. തുടര്‍ന്ന് ഓഫിസിലുണ്ടായിരുന്ന ചുമതലപ്പെട്ട ജീവനക്കാരുമായി ചര്‍ച്ച നടത്തി. ചര്‍ച്ച യ്ക്കിടെ വാക്കേറ്റവുമുണ്ടായി. നെല്ലിപ്പുഴ മുതല്‍ പുഞ്ചക്കോട് വരെ റോഡില്‍ കുഴികള്‍ കാരണം വാഹനയാത്രക്കാര്‍ പ്രയാസത്തിലാണ്. ഇരുചക്രവാഹനയാത്രക്കാരടക്കം പോ ക്കറ്റ് റോഡ് വഴിയാണ് ടൗണുകളിലേക്ക് യാത്ര നടത്തുന്നത്. ഇത് സംബന്ധിച്ച പരാതി യും ബന്ധപ്പെട്ട അധികൃതരെ അറിയിച്ചു.നെല്ലിപ്പുഴ മുതല്‍ പുഞ്ചക്കോട് വരെയുള്ള റോഡിലുള്ള കുഴികള്‍ ഉടന്‍ അറ്റകുറ്റപണി നടത്തുമെന്നും കൂടാതെ പ്രവര്‍ത്തികള്‍ വേഗത്തിലാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ബന്ധപ്പെട്ട അധികൃതര്‍ ഉറപ്പു നല്‍കി. ഇതോടെയാണ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധം അവസാനിപ്പിച്ചത്. യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് ഷമീര്‍പഴേരി, സെക്രട്ടറി ഷമീര്‍ മാസ്റ്റര്‍, ലീഗ് മണ്ഡലം സെക്രട്ടറി മജീദ് തെങ്കര, തെങ്കര പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ഹാരിസ് കോല്‍പാടം, സെക്രട്ടറി യുസുഫ് പറശ്ശേരി, നേതാക്കളായ സിറാജ് മുണ്ടക്കണ്ണി, അന്‍വര്‍ മണലടി, ഉബൈദ്, കബീര്‍, സാദിക്ക്, നിസാം, അനസ് എന്നിവര്‍ നേതൃത്വം നല്‍കി.