മണ്ണാര്‍ക്കാട് : വയനാട്ടിലെ ദുരന്തബാധിത മേഖലയിലെ വിദ്യാര്‍ഥികള്‍ക്ക് പഠനോ പകരണങ്ങളുമായി പോകുന്ന എന്‍.എസ്.സിയുടെ പുസ്തകവണ്ടി എന്‍.സി.പി. ജില്ലാ പ്രസിഡന്റ് എ.രാമസ്വാമി ഫ്‌ലാഗ് ഓഫ് ചെയ്തു. ഉരുളെടുത്ത സ്വപ്‌നങ്ങളെ പുനര്‍ ജീവിപ്പിക്കാന്‍ എന്‍.എസ്.സി. ജില്ലാ കമ്മിറ്റിയൊരുക്കിയ പുസ്തകവണ്ടി കാംപെയി നിന്റെ ഭാഗമായുള്ള ആദ്യപുസ്തകവണ്ടിയാണ് ജില്ലാ പ്രസിഡന്റ് പി.സി.ഇബ്രാഹിം ബാദുഷയുടെ നേതൃത്വത്തില്‍ വയനാട്ടിലേക്ക് തിരിച്ചത്. മണ്ണാര്‍ക്കാട് നടന്ന ചടങ്ങില്‍ എന്‍.സി.പി. ജില്ലാ വൈസ് പ്രസിഡന്റുമാരായ മോഹന്‍ ഐസക്, ഷെനിന്‍ മന്ദിരാട്, എന്‍.വൈ.സി. സംസ്ഥാന വൈസ് പ്രസിഡന്റ് പി.എ.അബ്ദുള്ള, സംസ്ഥാന സെക്രട്ടറി നാസര്‍, മണ്ണാര്‍ക്കാട് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് സദഖത്തുള്ള, സിദ്ധിക്ക് മാസ്റ്റര്‍, ഹൈദരലി, ഷാജഹാന്‍ ഉമ്മരന്‍, ഷാന്‍ ആനമൂളി, ഇര്‍ഷാദ് എന്നിവര്‍ പങ്കെടുത്തു.