കോട്ടോപ്പാടം : പൊന്നുപോലെ പരിപാലിച്ച മുടി മുറിച്ച് നീക്കുമ്പോള്‍ ഫാത്തിമ നജയു ടെ മനസ്സ് പിടച്ചില്ല. നീട്ടി വളര്‍ത്തിയ മുടി മുറിക്കുന്നത് നല്ലൊരുകാര്യത്തിനാണെന്ന് അവള്‍ക്കറിയാമായിരുന്നു. മുടിവെട്ടണമെന്നും കാന്‍സര്‍ രോഗികള്‍ക്ക് വിഗ്ഗുണ്ടാക്കാ ന്‍ നല്‍കണമെന്നും രക്ഷിതാക്കളോട് അവള്‍ തന്നെയാണ് പറഞ്ഞത്. പക്ഷേ അതെങ്ങി നെ സാധ്യമാകുമെന്നതിനെ കുറിച്ച് രക്ഷിതാക്കളായ കോട്ടോപ്പാടം മേലേതില്‍ മുഹമ്മ ദ് ബഷീറിനും നസീബയ്ക്കും ധാരണയില്ലായിരുന്നു. അതിനായി ഇവര്‍ നടത്തിയ അ ന്വേഷണത്തില്‍ സാമൂഹ്യ പ്രവര്‍ത്തകനായ ഉമ്മര്‍ ഒറ്റകത്തിന്റെ നമ്പര്‍ തരപ്പെടുക യായിരുന്നു. ഉടന്‍ ഉമ്മറിനെ വിളിച്ച് കാര്യമറിയിച്ചു. ഇദ്ദേഹം കുട്ടിയുടെ വീട്ടിലെത്തി മുറിച്ച മുടി ഏറ്റുവാങ്ങി. 14 ഇഞ്ചോളം നീളമുള്ള മുടി തൃശ്ശൂരിലെ മിറാക്കിള്‍ ചാരിറ്റബി ള്‍ അസോസിയേഷന്റെ ഹെയര്‍ ബാങ്കിലേക്ക് കൊറിയറായി അയച്ചുനല്‍കുകയും ചെയ്തു. കീമോ കിരണങ്ങളില്‍ വെന്തുരുകി പോയവര്‍ക്ക് വേണ്ടി മറ്റൊന്നും ചിന്തി ക്കാതെ മുടിദാനം ചെയ്ത ഫാത്തിമനജയുടെ മഹാനന്‍മയെ അഭിനന്ദിക്കുകയാണ് നാട്.വടശ്ശേരിപ്പുറം ഗവ.ഹൈസ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ഫാത്തിമ നജ.