അലനല്ലൂര്‍ : ചളവ ഗവ.യു.പി. സ്‌കൂളില്‍ വിവിധ ഫണ്ടുകള്‍ വിനിയോഗിച്ച് നിര്‍മിച്ച കിഡ്‌സ്പാര്‍ക്ക് അലനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സജ്‌ന സത്താര്‍ ഉദ്ഘാടനം ചെയ്തു. അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ പ്രകാശനവും എല്‍.എസ്.എസ്, യു.എസ്.എസ്. സ്‌കോളര്‍ ഷിപ് വിജയികള്‍ക്കുള്ള സമ്മാനദാനവും നടത്തി. തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥിക ള്‍ക്കായുള്ള കൈത്താങ്ങ് പഠനപിന്തുണ പദ്ധതി ഗ്രാമ പഞ്ചായത്ത് അംഗം പി.രഞ്ജി ത്ത് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് കെ.പ്രദീപ്കുമാര്‍ അധ്യക്ഷനായി. എസ്. എം.സി. ചെയര്‍മാന്‍ എം.മഹ്ഫൂസ് റഹീം, എം.പി.ടി.എ. പ്രസിഡന്റ് കെ.ഷിജി, പ്രധാന അധ്യാപന്‍ എന്‍.അബ്ബാസലി, പി.ടി.എ. വൈസ് പ്രസിഡന്റ് കെ.ധര്‍മ്മപ്രസാദ്, സി.അബ്ദു ല്‍ റഷീദ് മാസ്റ്റര്‍, കെ.ടി.ഹസനത്ത് ടീച്ചര്‍, സ്റ്റാഫ് സെക്രട്ടറി കെ.രവികുമാര്‍, പി.ടി.എ. അംഗങ്ങളായ പി.ടി.ഷൗക്കത്ത്, സി.പ്രതീഷ്, ഷൈജു,രമ്യ എന്നിവര്‍ പങ്കെടുത്തു. തുടര്‍ ന്ന് നടന്ന പി.ടി.എ. ജനറല്‍ ബോഡിയോഗത്തില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടു ത്തു. പി.ടി.എ. പ്രസിഡന്റായി പി.സമീറിനേയും, വൈസ് പ്രസിഡന്റായി സി.സതീഷി നേയും തെരഞ്ഞെടുക്കപ്പെട്ടു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!