മണ്ണാര്‍ക്കാട് : ശക്തമായ കാറ്റിലും മഴയിലും കടപുഴകി ദേശീയപാതയിലേക്ക് വീണ മരം മണ്ണാര്‍ക്കാട് അഗ്നിരക്ഷാസേന അംഗങ്ങള്‍ മുറിച്ചു നീക്കി. തച്ചമ്പാറ എടായ്ക്കല്‍ വളവില്‍ പാതയോരത്ത് നിന്നിരുന്ന ഉണക്കമരമാണ് നിലംപൊത്തിയത്. ഇവിടെ നിര്‍ ത്തിയിട്ടിരുന്ന ലോറിക്ക് മുന്നിലായാണ് മരം വീണത്. ഇന്ന് രാവിലെ 10.45ഓടെ യായിരു ന്നു സംഭവം. റോഡിന്റെ ഒരുഭാഗത്തായി മരം കിടന്നതിനാല്‍ ചെറിയതോതില്‍ ഗതാ ഗതം തടസപ്പെട്ടു. സമീപത്തെ ഹോട്ടല്‍ ഉടമ വിവരമറിയിച്ചപ്രകാരമാണ് വട്ടമ്പലം അഗ്നിരക്ഷാനിലയത്തില്‍ നിന്നും സേന അംഗങ്ങള്‍ സ്ഥലത്തെത്തിയത്. ദേശീയപാത യില്‍ വീണുകിടന്ന മരം മുറിച്ച് നീക്കി ഗതാഗതം പൂര്‍ണതോതിലാക്കി. അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫിസര്‍ എ.കെ.ഗോവിന്ദന്‍കുട്ടി, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫിസര്‍ കെ.ടി.ജലീല്‍,ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫിസര്‍മാരാ യ വി.സുരേഷ് കുമാര്‍, കെ.പ്രശാന്ത്, ഷിജു, എം.എസ്.ഷോബിന്‍ദാസ് എന്നിവര്‍ നേതൃ ത്വം നല്‍കി.