കുമരംപുത്തൂര്‍: പയ്യനെടം ഗവ.എല്‍.പി സ്‌കൂളില്‍ ഈ അധ്യയനവര്‍ഷം നടപ്പിലാക്കു ന്ന അക്കാദമിക് സാമൂഹ്യപ്രവര്‍ത്തനങ്ങളുടെ ഡിജിറ്റല്‍ പതിപ്പ് വിഷന്‍- 24 പ്രകാശനം ചെയ്തു. പി.ടി.എ. ജനറല്‍ ബോഡി യോഗത്തില്‍ ഗ്രാമ പഞ്ചായത്ത് അംഗം പി.അജിത്ത് പതിപ്പ് പി.ടി.എ. പ്രസിഡന്റ് റാഫി മൈലംകോട്ടില്‍ എസ്.എം.സി. ചെയര്‍മാന്‍ വി. സത്യന്‍ എന്നിവര്‍ക്ക് കൈമാറി പ്രകാശനം നിര്‍വഹിച്ചു. പ്രധാന അധ്യാപകന്‍ എം. എന്‍.കൃഷ്ണകുമാര്‍ അധ്യക്ഷനായി. എല്‍.എസ്.എസ്. വിജയികള്‍, ചന്ദ്രന്‍ മാസ്റ്റര്‍, സില്‍ വി ടീച്ചര്‍, എന്‍ഡോവ്‌മെന്റ് ജേതാക്കള്‍ എന്നിവര്‍ക്ക് അവാര്‍ഡുകള്‍ സമ്മാനിച്ചു. സീനിയര്‍ അസിസ്റ്റന്റ് പി.എ.കദീജ ബീവി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുടര്‍ന്ന് പി.ടി.എ, എം.പി.ടി.എ, എസ്.എം.സി ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നു.ഭാരവാഹികള്‍ : റാഫി മൈലം കോട്ടില്‍ (പി. ടി. എ.പ്രസിഡന്റ്) മനോജ് പയ്യനടം( വൈസ് പ്രസിഡന്റ്) രമ്യ അക്കിപ്പാടം (എം.പി.ടി.എ. പ്രസിഡന്റ്) ജസീല (വൈസ്. പ്രസിഡന്റ്) വി. സത്യന്‍ (എസ്.എം.സി. ചെയര്‍മാന്‍).

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!