അലനല്ലൂര്‍: അശാസ്ത്രീയമായ അക്കാദമിക കലണ്ടര്‍ പിന്‍വലിക്കുക, പൊതു വിദ്യാ ഭ്യാസ മേഖലയെ തകര്‍ക്കുന്ന സര്‍ക്കാര്‍ നയങ്ങള്‍ തിരുത്തുക, ക്ഷാമബത്ത, ശമ്പള കുടിശ്ശിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സംയുക്ത അധ്യാപക സമിതി പ്രതിഷേധ സംഗമം നടത്തി.സ്‌കൂളില്‍ പോസ്റ്റര്‍ പ്രചാരണവും യോഗവും നടത്തി. കെ.പി.എസ് .ടി.എ. ഉപജില്ലാ സെക്രട്ടറി ടി.യു.അഹമ്മദ് സാബു ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.യു ഉപജില്ലാ അസോസിയേറ്റ് സെക്രട്ടറി കെ.യൂനുസ് സലീം അധ്യക്ഷനായി. കെ.എസ്.ടി .യു. ഉപജില്ലാ ജോയിന്റ് സെക്രട്ടറി പി.അബ്ദുസ്സലാം, അധ്യാപകരായ കെ.എസ്. ശ്രീ കുമാര്‍, വിനീത തടത്തില്‍, സി. ബഷീര്‍, വി.പി.ഉമ്മര്‍, കെ. ഹംസക്കുട്ടി, എ.കബീര്‍, പി.അബ്ദുല്‍ ലത്തീഫ്, എം. അഷ്റഫ്, കെ.ടി. സക്കീന, എ. സ്വാലിഹ, ഷബ്ന, ആമിന, എ.സീനത്ത്, പി. മുംതാസ്, ഷബ്ന, കെ.വി. സീനത്ത് എന്നിവര്‍ സംസാരിച്ചു.