മണ്ണാര്‍ക്കാട്: എ.ഐ.വൈ.എഫ്. നേതാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് മണ്ണാര്‍ക്കാട് പൊലിസില്‍ രേഖാമൂലം പരാതി നല്‍കി.
എ.ഐ.വൈ.എഫ്. ജില്ലാ കമ്മിറ്റി അംഗമായിരുന്ന ഷാഹിന(31)യെ കഴിഞ്ഞ ദിവസ മാണ് വടക്കുമണ്ണത്തെ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവ ത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും കാരണക്കാനെതിരെ നടപടി സ്വീക രിക്കണമെന്നും ഭര്‍ത്താവ് സാദിഖ് നല്‍കിയ പരാതിയില്‍ പറയുന്നു. പരാതിയുടെ അടി സ്ഥാനത്തില്‍ പ്രത്യേക അന്വേഷണം നടത്തുമെന്ന് പൊലിസ് അറിയിച്ചു. നിലവില്‍ ഷാഹിനയുടെ മൊബൈല്‍ ഫോണ്‍ കോടതിയില്‍ ഏല്‍പ്പിച്ചിരിക്കുകയാണ്.