കോട്ടോപ്പാടം: പഞ്ചായത്തിലെ വനയോരപ്രദേശമായ കാഞ്ഞിരംകുന്നില്‍ കാട്ടാനക ളിറങ്ങി കൃഷിനശിപ്പിച്ചു. വാഴ, കമുക്, തെങ്ങ് തുടങ്ങിയവയാണ് വ്യാപകമായി നശി പ്പിച്ചത്. ഇന്നലെ പുലര്‍ച്ചെയോടെയാണ് സംഭവം. കോലോത്തൊടി കമ്മാപ്പു, വളങ്കു ണ്ടില്‍ യൂസഫ്, പുളിക്കല്‍ അബ്ദു, കാരകുലവന്‍ ബഷീര്‍ എന്നിവരുടെ നാനൂറില്‍പരം കുലച്ചവാഴകളാണ് കാട്ടാനകള്‍ നശിപ്പിച്ചത്. വായ്പയെടുത്തും മറ്റുമാണ് മിക്കകര്‍ഷ കരും കൃഷിയിറക്കിയത്. ഓണവിപണി ലക്ഷ്യമിട്ട് നടത്തിയ വാഴകൃഷി നശിച്ചതോടെ കര്‍ഷകര്‍ക്ക് വലിയ സാമ്പത്തികബാധ്യയുമായി. ഒരു മാസത്തോളമായി പ്രദേശത്ത് കാട്ടാനശല്ല്യമുള്ളതായി പ്രദേശവാസികള്‍ പറയുന്നു.
പാണക്കാടന്‍ വനത്തില്‍ തമ്പടിക്കുന്ന നാല് കാട്ടാനകളാണ് പ്രദേശത്തിന് ശല്യമായി തീര്‍ന്നിരിക്കുന്നത്. കാഞ്ഞിരംകുന്ന്, കച്ചേരിപ്പറമ്പ്, കുണ്ടുകണ്ടം ഭാഗത്തായി കറങ്ങി നടക്കുന്ന ഇവ ജനവാസമേഖയിലെത്തി കൃഷിനാശവും വരുത്തുന്നു. പാണക്കാടന്‍ മലയില്‍ നിന്നും പൂളമണ്ണ് തേടുമുറിച്ച് കടന്നാണ് ആനകള്‍ ജനവാസ കേന്ദ്രത്തിന് സമീപത്തേക്കെത്തുന്നത്. പ്രദേശത്ത് കാട്ടാനകളിറങ്ങുമ്പോള്‍ വനപാലകരെത്തി കാട്ടിലേക്ക് തുരത്താറുണ്ട്. എന്നാല്‍ ഇവ വീണ്ടും കാടിറങ്ങിയെത്തുകയാണ്. കാട്ടാന ശല്ല്യത്തിന് ശാശ്വത പരിഹാരം കാണാന്‍ അധികൃതര്‍ നടപടിയെടുക്കണമെന്ന് വാര്‍ഡ് മെമ്പര്‍ കെ.ടി.അബ്ദുല്ല ആവശ്യപ്പെട്ടു.