മണ്ണാര്‍ക്കാട്: പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കീഴിലുള്ള തത്തേങ്ങലത്തെ കശുവണ്ടി ത്തോട്ടത്തിലെ താത്കാലിക തൊഴിലാളികള്‍ നടത്തിവന്ന പണിമുടക്ക് പിന്‍വലിച്ചു. യൂണിയന്‍ പ്രതിനിധികളും തോട്ടം മാനേജരും തമ്മില്‍ ഇന്നലെ നടന്ന ചര്‍ച്ചയെ തുടര്‍ ന്നാണ് സമരം അവസാനിച്ചത്. സ്ഥിരനിയമനമാവശ്യപ്പെട്ടായിരുന്നു 62 താത്കാലിക തൊഴിലാളികളും സംയുക്തതൊഴിലാളി സംഘടനയുടെ നേതൃത്വത്തില്‍ ബുധനാഴ്ച മുതല്‍ സമരത്തിലേര്‍പ്പെട്ടിരുന്നത്. തൊഴിലാളികളോടുള്ള മാനേജ്മെന്റിന്റെ മോശം പെരുമാറ്റം അവസാനിപ്പിക്കുക, തൊഴിലാളികളില്‍ അമിതജോലിഭാരം അടിച്ചേല്‍പ്പി ക്കുന്ന പ്രവണത അവസാനിപ്പിക്കുക, തൊഴിലാളികളുടെ സംരക്ഷണം ഉറപ്പുവരുത്തു ക, നിലവില്‍ തൊഴിലെടുക്കുന്ന എല്ലാ തൊഴിലാളികള്‍ക്കും സ്ഥിരനിയമനത്തിനുള്ള നടപടികള്‍ വേഗത്തിലാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചായിരുന്നു സമരം. ഇന്നലെ നടന്ന ചര്‍ച്ചയില്‍ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്നും സ്ഥിര മായി ജോലിയുണ്ടാവുമെന്ന ഉറപ്പിലും സമരം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയാ യിരുന്നു. വിവിധ യൂണിയനുകളെ പ്രതിനിധീകരിച്ച് കെ. വിനോദ്കുമാര്‍, ബിനീഷ്, രാജേന്ദ്രന്‍, ജോയി, തൊഴിലാളി നേതാക്കള്‍ എന്നിവരാണ് അസി.മാനേജര്‍ ഫാത്തിമ ഷിംജിയുമായി ചര്‍ച്ച നടത്തിയത്.