മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ അംഗീകൃത അനാഥാലയങ്ങളിലെയും വൃദ്ധസദനങ്ങ ളിലെയും മറ്റ് ധര്‍മ്മസ്ഥാപനങ്ങളിലെയും അന്തേവാസികള്‍ക്ക് നല്‍കുന്ന പ്രതിമാസ ഗ്രാന്റ് വിതരണത്തിലെ കാലതാമസം ഒഴിവാക്കണമെന്നും അന്തേവാസികളുടെ ആനു കൂല്യങ്ങള്‍ കാലോചിതമായി പരിഷ്‌കരിക്കണമെന്നും മുസ്ലിം സര്‍വീസ് സൊസൈറ്റി (എം.എസ്.എസ്)ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. ‘സാമൂഹ്യ മുന്നേറ്റം മാനവികതയി ലൂടെ ‘ എന്ന പ്രമേയത്തില്‍ 28 ന് ചാവക്കാട് നടക്കുന്ന എം.എസ്.എസ് മധ്യമേഖലാ സമ്മേളനത്തില്‍ അറുപത് പ്രതിനിധികളെ പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചു.ജില്ലാ പ്രസി ഡന്റ് പി.ഹസ്സന്‍ ഹാജി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഹമീദ് കൊമ്പത്ത് അധ്യ ക്ഷനായി. സംസ്ഥാന സമിതി അംഗം എം.കെ.അബ്ദുറഹ്മാന്‍ മുഖ്യപ്രഭാഷണം നടത്തി. എം.കെ.മുഹമ്മദലി,സിദ്ദീഖ് പാറോക്കോട്, സൈനുദ്ദീന്‍ ആലായന്‍, എം.അബ്ദുല്‍ അസീ സ്, യൂത്ത് വിങ് സംസ്ഥാന ട്രഷറര്‍ കെ.എച്ച്. ഫഹദ്, ജില്ലാ പ്രസിഡന്റ് സഫ്വാന്‍ നാട്ടുക ല്‍ തുടങ്ങിയവര്‍ സംസാരിച്ചു.