പാലക്കാട് : 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ജില്ലയിലെ ബാങ്കുകള്‍ ആകെ നല്‍കി യത് 27,668 കോടി രൂപയുടെ വായ്പ. ജില്ലാ കലക്ടര്‍ ഡോ.എസ്.ചിത്രയുടെ അധ്യക്ഷതയി ല്‍ ചേര്‍ന്ന ജില്ലാതല ബാങ്കിങ് അവലോകന സമിതി യോഗത്തിലാണ് ഇത് സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവിട്ടത്. വാര്‍ഷിക ക്രെഡിറ്റ് പദ്ധതിയുടെ 138.08തമാനം ആണ് ഇത്. 11,708 കോടി രൂപ കൃഷി മേഖലയ്ക്കും 3629 കോടി രൂപ മൈക്രോ, സ്മോള്‍ ആന്‍ഡ് മീ ഡിയം എന്റര്‍പ്രൈസുകള്‍ക്കും 1060 കോടി രൂപ വിദ്യാഭ്യാസ വായ്പ, ഭവന വായ്പ എന്നി വ ഉള്‍പ്പെടെ മറ്റ് മുന്‍ഗണനാ മേഖലകള്‍ക്കും നല്‍കി. ആകെ വായ്പയില്‍ 16,397 കോടി രൂപ മുന്‍ഗണനാ മേഖലകള്‍ക്കാണ് നല്‍കിയത്. 2024 മാര്‍ച്ച് 31 വരെയുള്ള ബാങ്കുകളുടെ വായ്പ നീക്കിയിരിപ്പ് 41,439 കോടി രൂപയും നിക്ഷേപം 55,121 കോടിയുമാണ്.

യോഗത്തില്‍ അസിസ്റ്റന്റ് കലക്ടര്‍ ഡോ.എസ് മോഹനപ്രിയ മുഖ്യാതിഥിയായി. ജില്ലാ ക്രെഡിറ്റ് പ്ലാന്‍ 2024-25 ജില്ലാ കലക്ടര്‍ ഡോ.എസ്.ചിത്ര പ്രകാശനം ചെയ്തു. കനറാ ബാങ്കി ന്റെ ഡിവിഷണല്‍ മാനേജര്‍ പി.നവീനന്‍ മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി കലക്ടര്‍ (ആര്‍ആര്‍) സച്ചിന്‍ കൃഷ്ണ, ലീഡ് ഡിസ്ട്രിക്ട് മാനേജര്‍ പി.ടി.അനില്‍കുമാര്‍, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ലീഡ് ഡിസ്ട്രിക്ട് ഓഫീസര്‍ ഇ.കെ.രഞ്ജിത്, നബാര്‍ഡ് ജില്ലാ അസി സ്റ്റന്റ് ജനറല്‍ മാനേജര്‍ കവിത റാം എന്നിവര്‍ ജില്ലയിലെ വിവിധ ബാങ്കുകളുടെ പ്രവര്‍ ത്തനങ്ങളുടെ സമഗ്രമായ അവലോകനവും യോഗത്തില്‍ നടത്തി. ബാങ്കുകളുടെയും സര്‍ക്കാര്‍ വകുപ്പുകളുടെയും പ്രതിനിധികള്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!