കല്ലടിക്കോട് : അര്‍ബന്‍ ഗ്രാമീണ്‍ സൊസൈറ്റി ഗോള്‍ഡ് ലോണ്‍ കല്ലടിക്കോട് ബ്രാഞ്ചി ന്റെ മൂന്നാംവാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ സൗജന്യമെഗാ മെഡിക്കല്‍ ക്യാംപ് ജനോപകാരപ്രദമായി. യു.ജി.എസ്. ഗോള്‍ഡ് ലോണും അഹല്ല്യ ഡയബറ്റീസ് ഹോസ്പിറ്റ ല്‍, ബ്ലഡ് ബാങ്ക്, കണ്ണാശുപത്രി എന്നിവര്‍ സംയുക്തമായി കല്ലടിക്കോട് ടി.ബി.ജംങ്ഷ നിലെ സനാന ഓഡിറ്റോറിയത്തില്‍ നടത്തിയ ക്യാംപില്‍ ഇരുനൂറിലേറെ പേര്‍ പങ്കെ ടുത്തു. രക്തദാനക്യാംപും നടന്നു. പ്രമേഹ പരിശോധന, ബ്ലഡ് പ്രഷര്‍ പരിശോധന, ഡയ റ്റ് കൗണ്‍സിലിംഗ് വിദഗ്ധ ഡോക്ടര്‍മാരുടെ വൈദ്യ പരിശോധന എന്നിവ ക്യാംപില്‍ സൗജന്യമായിരുന്നു. അഹല്യ ആശുപത്രിയിലെ വിദഗ്ദ്ധ ഡോക്ടര്‍മാര്‍ ക്യാംപിലെത്തി യവരെ പരിശോധിച്ചു. കരിമ്പ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. യു.ജി.എസ്. ഗ്രൂപ്പ് എം.ഡി. അജിത് പാലാട്ട് അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് അംഗം കെ.സി.ഗിരീഷ്, പി.ആര്‍.ഒ. കെ.ശ്യാംകുമാര്‍, ബ്രാഞ്ച് മാനേജര്‍ മണികണ്ഠന്‍, സെയില്‍സ് മാനേജര്‍മാരായ ശാസ്താപ്രസാദ്, മാര്‍ക്കറ്റിംഗ് മാനേജര്‍ ഷെമീര്‍ അലി, സോനുശിവന്‍, വിവിധ ബ്രാഞ്ച് മാനേജര്‍മാര്‍, സ്റ്റാഫുകള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.