അലനല്ലൂര്‍: നിപ രോഗം കണ്ടെത്തിയതിന്റെ സമീപ പ്രദേശമായ അലനല്ലൂരില്‍ ജാഗ്ര താ നിര്‍ദേശങ്ങളുമായി പഞ്ചായത്തധികൃതരും ആരോഗ്യവകുപ്പും. തിങ്കളാഴ്ച പഞ്ചാ യത്തില്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.
വ്യക്തി ശുചിത്വം പാലിക്കുക, മറ്റുള്ളവരുമായി ഇടപഴകുമ്പോള്‍ മാസ്‌ക് ഉപയോ ഗിക്കുക, സോപ്പും വെളളവും ഉപയോഗിച്ച് ഇടയ്ക്കിടെ കൈകള്‍ കഴുകുക, ഭക്ഷണ പദാര്‍ഥങ്ങളും കുടിവെള്ളവും നന്നായി അടച്ചു സൂക്ഷിക്കുക, പക്ഷി മൃഗാദികളുടെ കടിയോ പോറലോ ഏറ്റ ഫലങ്ങള്‍ കഴിക്കാതിരിക്കുക, രോഗി സന്ദര്‍ശനങ്ങളും, അനാവശ്യമായ ആശുപത്രി സന്ദര്‍ശനങ്ങളും, യാത്രകളും ഒഴിവാക്കുക, പാണ്ടിക്കാട്, ആനക്കയം തുടങ്ങിയ നിയന്ത്രണങ്ങളേര്‍പ്പെടുത്തിയ പ്രദേശങ്ങളിലേക്കുള്ള യാത്രകള്‍ ഒഴിവാക്കുക, സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ പൂര്‍ണമായും ക്വാറന്റെയ്ന്‍ പാലിക്കുക, കെട്ടി നില്‍ക്കുന്ന ജലാശയങ്ങളിലും കുളങ്ങളിലും കുട്ടികളെ കുളിക്കാനനുവദിക്ക രുത്, പനി, ജലദോഷം തുടങ്ങിയ അസുഖം ബാധിച്ച കുട്ടികളെ സ്‌കൂളില്‍ അയക്കാ തിരിക്കുക, കച്ചവടക്കാര്‍ സ്ഥാപനങ്ങളില്‍ ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കുകയും, പഴങ്ങള്‍, പച്ചക്കറികള്‍ അടച്ചു സൂക്ഷിക്കുകയും ചെയ്യുക, പനി അനുബന്ധ രോഗല ക്ഷണങ്ങളുള്ളവര്‍ ആശുപത്രികളില്‍ ചികിത്സ തേടുകയും, ആരോഗ്യ പ്രവര്‍ത്തകരെ വിവരമറിയിക്കുകയും ചെയ്യുക തുടങ്ങിയ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ഭീതിയു ടെ ആവശ്യമില്ലെന്നും അധികൃതര്‍ അറിയിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് പി.പി. സജ്ന സത്താര്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യകാര്യ സ്ഥിരംസമിതി ചെയര്‍പേഴ്സണ്‍ എം. ജിഷ അധ്യക്ഷയായി. മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.പി. സജ്ന, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.യു. സുഹൈല്‍ എന്നിവര്‍ ക്ലാസുകളെടുത്തു. പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് പ്രസിഡന്റ് അറിയിച്ചു. അസി. സെക്രട്ടറി, പഞ്ചായത്തംഗങ്ങള്‍, ആരോഗ്യ പ്രവര്‍ത്ത കര്‍ ,ആശാ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.