മണ്ണാര്‍ക്കാട് : താലൂക്കില്‍ രൂക്ഷമാകുന്ന തെരുവുനായ ശല്യത്തിന് പരിഹാരം കാണാന്‍ തച്ചമ്പാറയില്‍ എ.ബി.സി. (മൃഗപ്രജനന നിയന്ത്രണ പദ്ധതി) കേന്ദ്രം നിര്‍മിക്കുന്നതിന് കരാറായി. നിര്‍മാണപ്രവൃത്തികള്‍ ആഗസ്റ്റ് ആദ്യവാരത്തോടെ ആരംഭിക്കുമെന്ന് മണ്ണാ ര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത, വൈസ് പ്രസിഡന്റ് ബഷീര്‍ തെക്ക ന്‍ എന്നിവര്‍ അറിയിച്ചു. കഴിഞ്ഞ മാര്‍ച്ചിലാണ് ടെന്‍ഡര്‍ ക്ഷണിച്ചത്. കരാറായെങ്കിലും തച്ചമ്പാറ പഞ്ചായത്തില്‍ വാര്‍ഡ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ നിര്‍മാണം തുട ങ്ങുന്നത് അടുത്തമാസത്തേക്ക് നീട്ടിവെക്കുകയായിരുന്നു.
70 ലക്ഷം രൂപ ചെലവില്‍ തച്ചമ്പാറ പഞ്ചായത്തിലെ ചൂരിയോട് പൊതുശ്മാശനത്തോട് ചേര്‍ന്നുള്ള ഇരുപത് സെന്റ് സ്ഥലത്താണ് തെരുവുനായകളെ വന്ധ്യംകരിക്കുന്നതി നുള്ള കെട്ടിടവും അനുബന്ധസൗകര്യങ്ങളും ഒരുക്കുക. ജില്ലാ- ബ്ലോക്ക്-ഗ്രാമ പഞ്ചാ യത്തുകള്‍, നഗരസഭ എന്നിവര്‍ സംയുക്തമായാണ് പദ്ധതിയ്ക്കുള്ള തുക ചെലവഴിക്കു ന്നത്. ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ വരുന്ന കരിമ്പ, തച്ചമ്പാറ, കാഞ്ഞിരപ്പുഴ, തെങ്കര, കുമരംപുത്തൂര്‍, കോട്ടോപ്പാടം, അലനല്ലൂര്‍, തച്ചനാട്ടുകര പഞ്ചായത്തുകളിലേയും നഗര സഭയിലേയും തെരുവുനായ്ക്കളെ പിടികൂടി എബിസി കേന്ദ്രത്തിലെത്തിച്ച് വന്ധ്യം കരിക്കും. ഓപ്പറേഷന്‍ തിയേറ്റര്‍, ഓപ്പറേഷന് മുമ്പും ശേഷവും പാര്‍പ്പിക്കുന്നതിനുള്ള കൂടുകള്‍, ഡോക്ടര്‍, അറ്റന്‍ഡര്‍മാര്‍ എന്നിവര്‍ക്കുള്ള മുറികള്‍ തുടങ്ങിയവയാണ് കെട്ടി ടത്തില്‍ ഒരുക്കുക. സൗകര്യങ്ങളെല്ലാം ഒരുക്കിയ ശേഷം അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡില്‍ നിന്നും ലൈന്‍സ് എടുക്കും. പിന്നീട് സ്‌ക്വാഡ് രൂപീകരിക്കുന്നതടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കും. 2025 മാര്‍ച്ചോടെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശം.
തെരുവുനായ്ക്കളുടെ എണ്ണം നിയന്ത്രിച്ച് പേവിഷബാധ ഉന്‍മൂലനം ചെയ്യുന്നതിനാണ് സര്‍ക്കാര്‍ മൃഗപ്രജനന നിയന്ത്രണ പദ്ധതി (ആനിമല്‍ ബെര്‍ത്ത് കണ്‍ട്രോള്‍- എ.ബി.സി) നടപ്പിലാക്കുന്നത്. 2015-16 കാലഘട്ടത്തില്‍ ജില്ലയില്‍ പദ്ധതി ആരംഭിച്ചപ്പോള്‍ മണ്ണാര്‍ ക്കാട് താലൂക്കിനും എ.ബി.സി കേന്ദ്രം അനുവദിച്ചെങ്കിലും സ്ഥലം ലഭ്യമാകാത്തതിനാ ല്‍ നടപ്പിലായില്ല. പിന്നീട് ബ്ലോക്ക് തലത്തില്‍ എബിസി കേന്ദ്രം ആരംഭിക്കാന്‍ നിര്‍ദേ ശം വന്നതോടെ മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് സ്ഥലത്തിനായുള്ള ശ്രമങ്ങളാരംഭിച്ചു. തുടര്‍ന്നാണ് തച്ചമ്പാറ പഞ്ചായത്ത് ചൂരിയോട് സ്ഥലം അനുവദിച്ചത്. ഇതോടെ എട്ടുവര്‍ ഷമായി നിലനിന്നിരുന്ന പ്രതിസന്ധിയ്ക്കും പരിഹാരമായി. നഗരഗ്രാമ വ്യത്യാസമി ല്ലാതെ തെരുവുനായ്ക്കളുടെ ശല്ല്യം വര്‍ധിക്കുന്നതും എബിസി കേന്ദ്രം താലൂക്ക് പരിധി യിലില്ലാത്തതും തദ്ദേശസ്വയഭരണസ്ഥാപന അധികൃതര്‍ക്ക് തലവേദനയാണ് സൃഷ്ടി ക്കുന്നത്. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ തെന്നാരിയില്‍ പതിമൂന്നുകാരനും വയോധികനും തെരുവുനായയുടെ കടിയേറ്റിരുന്നു. തെരുവുനായകള്‍ കരാണം പലയിടങ്ങളിലും ധൈര്യമായി വഴിനടക്കാന്‍ പോലുമാകാത്ത അവസ്ഥയാണ്. തച്ചമ്പാറയില്‍ എബിസി കേന്ദ്രം വരുന്നതോടെ പ്രശ്‌നത്തിന് പരിഹാരമാകുമെന്നാണ് കണക്കുകൂട്ടല്‍.