അലനല്ലൂര്‍ : അവധിക്കാല അധ്യാപക പരിശീലനത്തിനു ശേഷം രണ്ടാമതായി നടക്കു ന്ന അലനല്ലൂര്‍, കോട്ടോപ്പാടം പഞ്ചായത്തുകളിലെ എല്‍.പി. അധ്യാപക സംഗമം അലന ല്ലൂര്‍ ജി.വി.എച്ച്.എസ്. എസില്‍ നടന്നു. കഴിഞ്ഞ മാസങ്ങളിലെ റിവ്യൂ, ആഗസ്റ്റ് മാസ ത്തേക്കുള്ള ആസൂത്രണം, മത്സര പരീക്ഷകളില്‍ ഒന്നാം ക്ലാസ് മുതല്‍ക്ക് കുട്ടികളെ സജ്ജരാക്കാന്‍ ലക്ഷ്യം വെച്ചുള്ള ബഹു വികല്പ ചോദ്യ നിര്‍മാണം എന്നിവയാണ് സംഗമത്തിന്റെ ഭാഗമായി നടന്നത്. ക്ലാസ് റൂമില്‍ നേരിടുന്ന പ്രയാസങ്ങള്‍ ചര്‍ച്ച ചെയ്യാനും മികവുകള്‍ പങ്കു വെയ്ക്കാനും അടുത്ത സംഗമത്തില്‍ ഉള്‍പ്പെടുത്തേണ്ട വിഷയങ്ങളുടെ നിര്‍ദേശം സമര്‍പ്പിക്കാനും അധ്യാപക ഗ്രൂപ്പുകളില്‍ ഓരോ വിഷയ ത്തിനും ഓരോ മോഡറേറ്റര്‍മാരെ തെരഞ്ഞെടുക്കുകയും ചെയ്തു.മണ്ണാര്‍ക്കാട് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സലീന ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. പാലക്കാട് ഡയറ്റ് സീനിയര്‍ ലക്ചറര്‍ രാധ ടീച്ചര്‍ അധ്യക്ഷയായി. ബി.പി.സി. മുഹമ്മദാലി, എച്ച്.എം. ഫോറം കണ്‍വീനര്‍ എസ്.ആര്‍. ഹബീബുള്ള എന്നിവര്‍ സംസാരിച്ചു.റാഷിദ, ഹാരിസ്, നളിനി, അരുണ, ജിജി, യൂസഫ്, സുനില്‍, ഇന്ദു, അലി, ഹംസക്കുട്ടി എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!