ഷോളയൂര്‍ : സംസ്ഥാനത്ത് ജലജന്യരോഗങ്ങളും കൊതുകുജന്യരോഗങ്ങളും വര്‍ധിക്കു ന്ന സാഹചര്യത്തില്‍ ഷോളയൂര്‍ കുടുംബാരോഗ്യകേന്ദ്രവും ഹയര്‍ സെക്കന്‍ഡറി സംയു ക്തമായി പ്രതിരോധം കുട്ടികളിലൂടെ പരിപാടി തുടങ്ങി. ശുചിത്വ നിലവാരം ഉയര്‍ത്ത ല്‍, പകര്‍ച്ചവ്യാധികളുടെ പ്രതിരോധം, ലഹരി വസ്തുക്കളുടെ ഉപയോഗം തടയല്‍, ഊരു കളിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍്ജ്ജിതപ്പെടുത്തുക എന്നിവയാണ് പ്രധാന ലക്ഷ്യം. കുടുംബാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ.വിഷ്ണു ഉദ്ഘാടനം ചെയ്തു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എസ്.എസ്.കാളിസ്വാമി അധ്യക്ഷനായി. ജെ.എച്ച്.ഐ. കെ. രഞ്ജിത്ത് ബോധവല്‍ക്കരണ ക്ലാസെടുത്തു. ജെ.എച്ച്.ഐമാരായ എസ്.രവി, ആര്‍.ബി .ഉമേഷ് രാജ്, എന്‍.എസ്.എസ്. കോഡിനേറ്റര്‍മാരായ ശ്രീജ, കവതി, ആര്‍ബിഎസ്‌കെ നഴ്‌സ് നിഹാന എന്നിവര്‍ സംസാരിച്ചു.