മണ്ണാര്‍ക്കാട് : കനത്ത മഴയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പാലക്കാട് ജില്ലയില്‍ ഏഴുവീടുകള്‍ പൂര്‍ണമായും 12 വീടുകള്‍ ഭാഗികമായും തകര്‍ന്നതായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അധികൃതര്‍ അറിയിച്ചു. ചിറ്റൂര്‍ താലൂക്കില്‍ മൂന്നും അട്ടപ്പാടി യില്‍ രണ്ടും പാലക്കാട്, ആലത്തൂര്‍ താലൂക്കുകളില്‍ ഓരോ വീട് വീതവുമാണ് പൂര്‍ണ മായും തകര്‍ന്നത്. പാലക്കാട്, ചിറ്റൂര്‍ താലൂക്കുകളില്‍ അഞ്ച് വീതവും ഒറ്റപ്പാലം, പട്ടാ മ്പി താലൂക്കുകളില്‍ ഓരോ വീടുവീതവും ഭാഗികമായി തകര്‍ന്നു.ജൂണ്‍, ജൂലൈ മാസ ങ്ങളിലായി ഇതുവരെ ജില്ലയില്‍ 105 വീടുകള്‍ ഭാഗികമായും 25 വീടുകള്‍ പൂര്‍ണമായും തകര്‍ന്നതായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അധികൃതര്‍ അറിയിച്ചു.