മണ്ണാര്‍ക്കാട് : ഗവണ്‍മെന്റ് / ഗവണ്‍മെന്റ്-എയ്ഡഡ്/ ഐഎച്ച്ആര്‍ഡി/ കേപ്/എല്‍ബി എസ് സ്വാശ്രയ പോളിടെക്നിക് കോളേജുകളിലേക്കു ഡിപ്ലോമ പ്രവേശനത്തിനുള്ള രണ്ടാമത്തെ അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഇതനുസരിച്ച് അഡ്മിഷന്‍ ലഭിച്ച എല്ലാവരും (നേരത്തെ ഫീസ് അടച്ചു അഡ്മിഷന്‍ എടുത്തവര്‍ ഒഴികെ) അലോട്ട്മെന്റ് ലഭിച്ച സ്ഥാപനങ്ങളില്‍ മുഴുവന്‍ ഫീസടച്ച് പ്രവേശനം നേടണം. നേരത്തെ ഉയര്‍ന്ന ഓപ്ഷനു വേണ്ടി രജിസ്റ്റര്‍ ചെയ്തവരും ഈ ലിസ്റ്റ് പ്രകാരം അലോട്ട്മെന്റ് ലഭിച്ച സ്ഥാപ നങ്ങളില്‍ മുഴുവന്‍ ഫീസടച്ച് പ്രവേശനം നേടണം.രണ്ടാമത്തെ അലോട്ട്മെന്റ് പ്രകാരം അഡ്മിഷന്‍ നേടുവാന്‍ ആഗ്രഹിക്കുന്നവര്‍ 17ന് വൈകിട്ട് നാലുമണിയ്ക്ക് മുമ്പ് അഡ്മിഷന്‍ നേടണം.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!