മണ്ണാര്‍ക്കാട്: 2023-24 വര്‍ഷത്തെ മോണ്ടിസോറി പ്രീ പ്രൈമറി പരീക്ഷയില്‍ വീണ്ടും മിന്നും വിജയം നേടി മണ്ണാര്‍ക്കാട് ഡാസില്‍ അക്കാദമി. 67പേര്‍ പരീക്ഷയെഴുതിയതില്‍ 65 പേരും ഉന്നതവിജയം കരസ്ഥമാക്കി. 10 പേര്‍ ഡിസ്റ്റിംങ്ഷനും ബാക്കിയുള്ളവര്‍ ഫസ്റ്റ് ക്ലാസും നേടിയതായി അക്കാദമി മാനേജിംഗ് ഡയറക്ടര്‍മാരായ സുമയ്യ കല്ലടി, ഉമൈബ ഷഹനാസ് എന്നിവര്‍ അറിയിച്ചു. മോണ്ടിസോറി പ്രീപ്രൈമറി പരീക്ഷയില്‍ കഴി്ഞ്ഞ അധ്യയന വര്‍ഷവും മികച്ച വിജയമാണ് ലഭിച്ചത്. ഉയര്‍ന്ന ശമ്പളത്തില്‍ ജോലിസാധ്യ തയുള്ള ഈ അധ്യാപക കോഴ്‌സിലൂടെ ഡാസില്‍ അക്കാദമി കുട്ടികളുടെ മനസ്സറിയുന്ന അധ്യാപികയെയാണ് വാര്‍ത്തെടുക്കുന്നത്. മണ്ണാര്‍ക്കാട്ടെ ഏറ്റവും മികച്ച മോണ്ടിസോ റി ലാബാണ് ഡാസില്‍ അക്കാദമയുടേത്. കേന്ദ്ര കേരള സര്‍ക്കാരുകളുടെ അംഗീകാര മുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന കോഴ്‌സ് ഓഫ്‌ലൈനായും ഓണ്‍ലൈനായും പഠിക്കാം.

സിലബസ് കാലഘട്ടത്തിന് അനുസരിച്ച് മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയതും മെച്ചപ്പെടുത്തി യതുമാണ്. വനിതകളുടെ മേല്‍നോട്ടത്തില്‍ വിദ്യാര്‍ഥികള്‍ക്ക് മികച്ച അധ്യാപകരുടെ ചിട്ടയായ പരിശീലനമാണ് നല്‍കുന്നത്. പത്ത് മാസ കാലാവധിയില്‍ ഡിപ്ലോമ ഇന്‍ മോണ്ടിസോറി ടിടിസി, ഡിപ്ലോമ ഇന്‍ പ്രീ പ്രൈമറി ടിടിസി, രണ്ട് വര്‍ഷക്കാലയളവില്‍ നഴ്സറി ടീച്ചേഴ്സ് ട്രെയിനിംഗ് കോഴ്സ് എന്നിവയാണ് ഡാസില്‍ അക്കാദമി നല്‍കി വരുന്നത്. തൊഴില്‍പരമായ കഴിവുകളില്‍ പ്രത്യേക പരിശീലനം, സൗജന്യമായി സ്പോക്കണ്‍ ഇംഗ്ലീഷ് ക്ലാസ്സുകള്‍, വിദ്യാര്‍ത്ഥിയുടെ വീടിന് അടുത്തുള്ള സ്‌കൂളില്‍ പരിശീലന സൗകര്യം,നൂറ് ശതമാനം മോണ്ടിസോറി മെറ്റീരിയല്‍ ഉപയോഗിച്ചുള്ള പ്രായോഗിക പരിശീലനവും വിദ്യാര്‍ത്ഥികള്‍ക്ക് വാഗ്ദാനം ചെയ്യുന്നു.

വനിതകളുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള ഈ തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനം ഒരുപതിറ്റാണ്ടായി മണ്ണാര്‍ക്കാട് പ്രവര്‍ത്തിച്ചു വരുന്നു. ഹ്രസ്വകാല അധ്യാപക പരിശീ ലന കോഴ്‌സുകള്‍ക്ക് പുറമെ എസ്.എസ്.എല്‍.സി, പ്ലസ്ടു കഴിഞ്ഞവര്‍ക്കായി കമ്പ്യൂട്ട റൈസ്ഡ് ഫാഷന്‍ ഡിസൈനിംഗ്, കോസ്റ്റ്യൂം ഡിസൈനിംഗ് കോഴ്സ്, ആര്‍ട്ട് ആന്‍ഡ് ക്രാഫ്റ്റ് ടീച്ചര്‍ ട്രെയി നിംഗ് കോഴ്സ്, പ്രീപ്രൈമറി ടിടിസി, മോണ്ടിസോറി ടിടിസി തുടങ്ങിയ കോഴ്സുകള്‍ പഠിക്കാനും അവസരമൊരുക്കുന്നു. നൂറ് ശതമാനം ജോലി സാധ്യതയുള്ള തും കേന്ദ്ര കേരള സര്‍ക്കാരുകളുടെ അംഗീകാരത്തോടെയുള്ള ഡിപ്ലോമ കോഴ്‌സുക ളാണ് ഇവ.യുപി,ഹൈസ്‌കൂള്‍ ക്രാഫ്റ്റ് ടീച്ചര്‍,തയ്യല്‍ ടീച്ചര്‍ എന്നീ തസ്തികകളില്‍ പരിഗ ണിക്കുന്നതിന് പി.എസ്.സിയുടെ അംഗീകാരവുമുണ്ടെന്ന് മാനേജിംഗ് ഡയറക്ടര്‍മാരായ സുമയ്യ കല്ലടി, ഉമൈബ ഷഹനാസ് എന്നിവര്‍ അറിയിച്ചു. ഡാസില്‍ അക്കാദമിയില്‍ നിന്നും അധ്യാപക പരിശീലന കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ സ്വദേശത്തും വിദേശ ത്തുള്ള വിദ്യാലയങ്ങളില്‍ സേവനമനുഷ്ഠിക്കുന്നുണ്ട്. 2024-25 വര്‍ഷത്തെ ബാച്ചിലേ ക്കുള്ള അഡ്മിഷന്‍ തുടരുന്നു.അഡ്മിഷന് വിളിക്കുക: 9809694303,9037431938.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!