അഗളി : അട്ടപ്പാടിയില്‍ വനമേഖലയില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന കഞ്ചാവ് ചെടികള്‍ കണ്ടെത്തി. പാടവയല്‍ മുരുഗള ഊരിന് സമീപം സത്യക്കല്‍ പാറയുടെ താഴെയായാണ് 604 കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. 81 തടങ്ങളിലായാണ് ഇവയുണ്ടായിരുന്നത്. ഒരു മാസം മുതല്‍ മൂന്ന് മാസം വരെ പ്രായമു ള്ള പലവലിപ്പത്തിലുള്ള കഞ്ചാവ് ചെടികള്‍ക്ക് വിപണിയില്‍ ഏകദേശം പത്ത് ലക്ഷ ത്തോളം വിലവരുമെന്ന് എക്‌സൈസ് അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ ഒരുമാസക്കാലത്തോളമായി ഈ പ്രദേശങ്ങള്‍ എക്‌സൈസിന്റെ നിരീക്ഷണ ത്തിലായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ന് പുലര്‍ച്ചെ ആറുമണി യോടെ അഗളി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അശ്വിന്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വനംവകുപ്പിന്റെ സഹായത്തോടെയാണ് പരിശോധന നടത്തിയത്. സംഭവ വുമായി ബന്ധപ്പെട്ട് അഗളി എക്‌സൈസ് റെയ്ഞ്ച് എന്‍ഡിപിഎസ് പ്രകാരം കേസെടു ത്ത് അന്വേഷണം തുടങ്ങി.പ്രതിയായി ആരേയും അറസ്റ്റ് ചെയ്തിട്ടില്ല.
സമീപകാലത്തെ ഏറ്റവും വലിയ വേട്ടയാണിത്. കഴിഞ്ഞമാസം അഗളി റെയ്ഞ്ച് 436 കഞ്ചാവ് ചെടികള്‍ കണ്ടെത്തി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അന്വേഷണം ഊര്‍ജിത മാക്കുമെന്നും സമാനകേസുകളില്‍ ഉള്‍പ്പെട്ടവരെ നിരീക്ഷിച്ച് വരുന്നതായി ഡെപ്യുട്ടി എക്‌സൈസ് കമ്മീഷണര്‍ വി.റോബര്‍ട്ട് അറിയിച്ചു. വരുംദിവസങ്ങളില്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് സമാനമായ പരിശോധന വ്യാപിപ്പിക്കുമെന്നും എക്‌സൈസ് അധി കൃതര്‍ അറിയിച്ചു.
അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ പി.എസ്.സുമേഷ്, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് ഇ.ജയരാജന്‍, പ്രിവന്റീവ് എക്‌സൈസ് ഓഫിസര്‍ ഗ്രേഡ് പ്രമോദ്, പ്രത്യുഷ്, നൗഫല്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ പ്രദീപ്, ലക്ഷ്മണന്‍, ഭോജന്‍, സുധീഷ് കുമാര്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫിസര്‍ ഷീജ, ഫോറസ്റ്റ് ഓഫിസര്‍മാരായ ഗായത്രി, കവിത, കാളിയമ്മ, കാളിമുത്തു എന്നിവര്‍ പരിശോധന സംഘത്തിലുണ്ടായി രുന്നു.