തച്ചമ്പാറ:കാരാകുര്‍ശ്ശി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ പുതിയ പ്രസിഡന്റായി മുസ്ലിം ലീഗിലെ എ.എം അലി അസ്ഗര്‍ മാസ്റ്ററും വൈ സ് പ്രസിഡന്റായി എന്‍.വി രാംകുമാറും സ്ഥാനം ഏറ്റെടുത്തു. യു. ഡി.എഫ് ഭരണസമിതിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കില്‍ യു.ഡി.എഫ് മുന്‍ ധാരണ പ്രകാരമാണ് മുസ്ലിം ലീഗിന് പ്രസിഡന്റ് സ്ഥാനം ലഭിച്ചത്. യു.ഡി.എഫ് ധാരണ പ്രകാരം ആദ്യ മൂന്ന് വര്‍ഷം കോണ്‍ഗ്രസിനും പിന്നീടുള്ള രണ്ട് വര്‍ഷം മുസ്ലിം ലീഗിനുമാണ് പ്രസിഡന്റ് സ്ഥാനം. മുന്‍ മുസ്ലിം യൂത്ത്‌ലീഗ് ജില്ലാ സെക്രട്ടറി യാ യിരുന്ന എ.എം. അലി അസ്ഗര്‍ നിലവില്‍ ജില്ലാ വര്‍ക്കിംഗ് കമ്മിറ്റി അംഗമാണ്. ഇത് രണ്ടാം തവണയാണ് കാരാകുര്‍ശ്ശി ബാങ്കിന്റെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെടുന്നത്.പുതുതായി സ്ഥാനം ഏറ്റെടുത്ത ഭാരവാഹികളെ വിവിധ രാഷ്ട്രീയ പ്രതിനിധി കളുടെ യും സഹകാരികളുടെയും യോഗത്തില്‍ അനുമോദിച്ചു. കെ.പി മൊയ്തു, ടി.എ സിദ്ധീഖ്, എന്‍ ദിവാകരന്‍, സേതുമാധവന്‍, സലാം തറയില്‍, എം.കുഞ്ഞുമുഹമ്മദ്, പി.കെ സണ്ണി, യൂസഫ് കല്ലടി, വി.കെ മുഹമ്മദ്, എന്‍.അലി, മൊയ്തീന്‍ മാസ്റ്റര്‍, സിദ്ധിഖ് മാസ്റ്റര്‍, ഗോപി മാസ്റ്റര്‍, അഷ്‌റഫ് വാഴമ്പുറം, ഹിലാല്‍ തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു.