അലനല്ലൂര്‍ : ബലിപെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി മുണ്ടക്കുന്ന് എ.എല്‍.പി. സ്‌കൂളില്‍ നടന്ന മെഗാഒപ്പനയും മെഹന്തിയിടല്‍ മത്സരവും ശ്രദ്ധേയമായി. നൂറോളം കുരുന്നുകള്‍ ഒപ്പനയില്‍ അണിനിരന്നു. ആശംസാ കാര്‍ഡ് തയ്യാറാക്കലും ഈദ് സന്ദേ ശം കൈമാറലുമുണ്ടായി. വിഭവസമൃദ്ധമായ ഭക്ഷണവും ഒരുക്കിയിരുന്നു. മൈലാഞ്ചി യിടല്‍ മത്സരത്തില്‍ സി.ലിഷാന ഒന്നാം സ്ഥാനം നേടി. ടി.പി.ഹനിയ, ലിന്‍ഷ മെഹക്ക് എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. പി.ടി.എ. പ്രസിഡന്റ് ഷമീര്‍ തോണിക്കര ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപകന്‍ പി.യൂസഫ് അധ്യക്ഷനായി. എസ്. ആര്‍.ജി. കണ്‍വീനര്‍ പി.ജിതേഷ്, അധ്യാപകരായ ഒ.ബിന്ദു, ഹസീന, കെ.ബിന്ദു, മുഹമ്മ ദ് ഷാമില്‍, എം.പി.ടി.എ. പ്രസിഡന്റ് ഷംല പരിയാരന്‍, പി.ടി.എ. അംഗങ്ങളായ നജ്മുന്നീ സ, സീനത്ത് കല്ലായി, ബുഷറ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!